സിനിമ

അമ്മയെ ഓര്‍ത്താണ് ആത്മഹത്യ ചെയ്യാത്തതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്- ഭാവനയെ കുറിച്ച് സംയുക്ത

മലയാളികളുടെ ഇഷ്ട നായികമാരാണ് സംയുക്ത വര്‍മയും ഭാവനയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഭാവനയെക്കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലം ഭാവന കടന്നു പോയ മാനസിക ആഘാതം ചെറുതല്ലായിരുന്നു എന്നും സ്വയം സ്‌ട്രോംഗ് ആയി മാറിയ കുട്ടിയാണ് നടിയെന്നും സംയുക്ത പറയുന്നു. മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയൊരു അഭിമുഖത്തില്‍ ആയിരുന്നു സംയുക്തയുടെ തുറന്നുപറച്ചില്‍.


'ഭാവനയെ പറ്റി എനിക്ക് ഒരുവാക്കില്‍ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവള്‍. സംഘമിത്രയും (സഹോദരി) ഭാവനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങള്‍ കാണുന്നത് പോലെ സ്‌ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റല്‍ ട്രോമ ചെറുതല്ലായിരുന്നു. നമ്മള്‍ അടുത്ത ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ള ആളാണ്. ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവള്‍ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളില്‍ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്‌ട്രോംഗ് ആയി മാറിയ ആളാണ് അവള്‍' , സംയുക്തയുടെ വാക്കുകള്‍.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions