യു.കെ.വാര്‍ത്തകള്‍

മറ്റൊരു സ്ത്രീയുമായി കൊഞ്ചിക്കുഴഞ്ഞെന്ന് ആരോപിച്ചു പ്രതിശ്രുത വരനെ യുവതി കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി



ലണ്ടന്‍: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം മൂലം പ്രതിശ്രുത വരനെ വാഹനം കാര്‍ ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഫിലോസഫി വിദ്യാര്‍ഥിയായിരുന്ന 23 കാരി ആലീസ് വുഡ് ആണ് 24 കാരനായ പ്രതിശ്രുത വരന്‍ റയാന്‍ വാട്സണെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.


2022 മേയ് 6ന് ചെഷയറിലെ റോഡ് ഹീത്തിലെ ഇവരുടെ വീടിന് സമീപം വെച്ചാണ് റയാന്‍ വാട്സനെ യുവതി വാഹനം ഇടിപ്പിച്ച് കൊന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്റ്റോക്ക് ഓണ്‍
ട്രെന്‍ഡിലെ ഹാന്‍ലിയില്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവങ്ങള്‍. വീട്ടിലേക്ക് ആര് വാഹനം ഓടിക്കുമെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. കൂടാതെ മറ്റൊരു സ്ത്രീയുമായി വാട്സണ്‍ കൊഞ്ചിക്കുഴഞ്ഞുവെന്നും ആലീസ് വുഡ് ആരോപിച്ചു.


വിചാരണ വേളയില്‍ കൊലപാതകം നടത്തിയെന്ന ആരോപണം ആലീസ് വുഡ് നിഷേധിച്ചു. സംഭവിച്ചത് വെറും അപകടം മാത്രമായിരുന്നുവെന്നാണ് യുവതി വാദിച്ചത്. തന്റെ കാറിനടിയില്‍ കുടുങ്ങിയ വാട്സനുമായി 158 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഇവര്‍ വാഹനം നിര്‍ത്തിയത്. എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി വുഡ് കൊലപാതക കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.


അപകടമാണെന്ന് വാദിച്ചെങ്കിലും കാര്‍ പല തവണ റിവേഴ്സ് ചെയ്ത് റയാന്‍ വാട്സനെ ഇടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജനുവരി 29 ന് അന്തിമവിധി ഉണ്ടാകും. വിധി ഉണ്ടാകും വരെ കസ്റ്റഡിയില്‍ വിട്ടു.

  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  • ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • നോര്‍ത്താംപ്ടണിലെ ഡോ.ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനവും സംസ്‌കാരവും 19ന്
  • ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളിലെ കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു!
  • 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കാന്‍ നീക്കം
  • പ്രതിഷേധം: ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്‍മര്‍ ഉപേക്ഷിച്ചു
  • എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍
  • ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം
  • കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions