നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. 'ഇപ്പോള്‍ നിനക്കൊപ്പം എനിക്കറിയാം വണ്‍ പ്ലസ് വണ്‍ ഈസ് ഈക്വല്‍ ടു ത്രി ആണ് എന്ന്'- എന്ന ക്യാപ്ഷനോടെയാണ് അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അമലയുടെ വയറില്‍ കൈ വച്ചു നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്.
അമല പോളിന്റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. ആടു ജീവിതമാണ് അമലയുടെ അടുത്ത റിലീസ്.