നാട്ടുവാര്‍ത്തകള്‍

കാന്‍സര്‍ ബാധിതയായ ഭാര്യയില്‍ നിന്ന് വിവാഹ മോചനം തേടി; ഭര്‍ത്താവിന്റെ ആവശ്യം തള്ളി കോടതി

ഭാര്യയ്ക്ക് കാന്‍സര്‍ ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. സംഭവത്തില്‍ യുവാവിന്റെ ഹര്‍ജി കോടതി തള്ളി. വിവാഹത്തിന് മുന്‍പ് തന്നെ കാന്‍സറുണ്ടെന്ന വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് വിവാഹം ചെയ്തതെന്നുമാണ് യുവാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്തത് ഭര്‍ത്താവിനെ വഞ്ചിച്ചതായി കണക്കാക്കാനാവില്ലെന്ന് കോടതി വിശദമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.

ജസ്റ്റിസ് ആര്‍എംറ്റി ടീകാ രാമന്‍, ജസ്റ്റിസ് പിബി ബാലാജി എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ഭാര്യ ഗര്‍ഭപാത്രം നീക്കിയത് മാനസികമായ ക്രൂരതയും വഞ്ചയനയെന്നും വിശദമാക്കിയാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹത്തിന് ശേഷം മൂന്ന് തവണ യുവതി ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അബോര്‍ഷന് വിധേയ ആവേണ്ടി വന്നിരുന്നു. നാലാമത് ഗര്‍ഭിണിയായ സമയത്താണ് യുവതിക്ക് ഗര്‍ഭപാത്രത്തില്‍ അസാധാരണമായ രീതിയിലുള്ള വളര്‍ച്ച ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനയിലാണ് യുവതിക്ക് അണ്ഡാശയ കാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലാണ് കാന്‍സറുള്ളതെന്നും വ്യക്തമായത്.

ഇതിന് പിന്നാലെയാണ് അടിയന്തരമായി യുവതിക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നത്. വിവരമറിഞ്ഞതിന് പിന്നാലെ യുവാവ് വിവാഹമോചന അപേക്ഷയുമായി കുടുംബകോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹത്തിന് മുന്‍പ് തന്നെ യുവതി കാന്‍സര്‍ ബാധിതയായിരുന്നുവെന്ന യുവാവിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോടതി തള്ളി. ഭാര്യ കാന്‍സര്‍ ചികിത്സാ സമയത്ത് സ്വന്തം വീട്ടിലേക്ക് പോയതിനെ ഭര്‍ത്താവിനോടുള്ള അവഗണനയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം, വാടക ഗര്‍ഭധാരണത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യതയും കോടതി മുന്നോട്ട് വച്ചു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions