ലിവര്‍പൂളില്‍ ആശങ്ക പടര്‍ത്തി ആയുധധാരി. ന്യൂസ് ഏജന്റിന് നേര്‍ക്ക് വെടിയുതിര്‍ത്ത അക്രമി റിസപ്ഷനിസ്റ്റിന് നേരെ തോക്കുചൂണ്ടി. അക്രമി ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു
ലിവര്‍പൂളിലെ ജനങ്ങളോട് വീടുകളില്‍ തുടരാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്.
നോറിസ് ഗ്രീനിലെ ഷോകേസ് സിനിമ സായുധ പോലീസ് അടച്ചുപൂട്ടി. ഇവിടെ ഒരാള്‍ തോക്കുമായി എത്തുകയും റിസപ്ഷനിസ്റ്റിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്. 20 മിനിറ്റ് മുന്‍പ് തൊട്ടടുത്തുള്ള ന്യൂസ് ഏജന്റുമാരായ സംഗാസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തതായി പറയുന്നു.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നിരുന്നാലും ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിച്ച് വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. ഷോകേസ് സിനിമയുടെ പുറത്ത് സായുധ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തനിക്ക് നേരെ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റ് ഭയത്തിലാണ്. സിനിമ കഴിഞ്ഞ് ഇറങ്ങിയ ആളുകളെ ഘട്ടം ഘട്ടമായാണ് പുറത്തേക്ക് വിട്ടത്. ഇതിന് ശേഷമാണ് കെട്ടിടം അടച്ചുപൂട്ടിയത്. ലിവര്‍പൂളിലെ ഷോകേസ് സിനിമയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മേഴ്‌സിസൈഡ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണം സജീവമാക്കിയിട്ടുണ്ടെങ്കിലും അക്രമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.