യുകെ മലയാളി സമൂഹത്തിനു വേദനയായി പുതുവര്‍ഷത്തില്‍ മറ്റൊരു വിയോഗ വാര്‍ത്തകൂടി. വെസ്റ്റ് യോര്‍ക്ഷെയറിലെ വെയ്ക്ക് ഫീല്‍ഡില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെയ്ക്ക് ഫീല്‍ഡിന് സമീപമുള്ള ക്രോഫ്റ്റണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവന്‍(51) ആണ് പുതുവര്‍ഷത്തലേന്ന് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയില്‍ താമസിക്കുന്ന ആളാണ് രാജീവ്. ക്രോഫ്റ്റണില്‍ പ്രീമിയര്‍ ഇന്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. രാജീവ് സദാശിവന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങള്‍ നല്‍കാനായിട്ടുള്ള ശ്രമത്തിലാണ് വെയ്ക്ക് ഫീല്‍ഡിലും സമീപപ്രദേശത്തുമുള്ള മലയാളി സമൂഹം . മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി വെസ്റ്റ് യോര്‍ക്ഷെയര്‍ പോലീസുമായി ബര്‍മിംഗ്ഹാം കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് നടപടികള്‍ നടന്ന് വരുകയാണ്.
പരേതനായ വനജയുടെയും സദാശിവന്റെയും മകനാണ് രാജിവ്. രാജീവിന്റെ ഭാര്യ സരിത. മക്കള്‍ രോഹിത് (15) വര്‍ഷ (13). രണ്ട് പേരും കേരളത്തിലാണ്.