യു.കെ.വാര്‍ത്തകള്‍

കലിയടങ്ങാതെ ഹെങ്ക് കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തില്‍ വീടുകള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി നൂറുകണക്കിന് കുടുംബങ്ങള്‍

ഹെങ്ക് കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ബന്ധിതരായി നൂറുകണക്കിന് കുടുംബങ്ങള്‍. കാറ്റിനു പിന്നാലെ ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഈ ഘട്ടത്തില്‍ പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

ഇതിന് പുറമെയാണ് വീക്കെന്‍ഡില്‍ തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില -6 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഈര്‍പ്പമേറിയ പ്രതലങ്ങളില്‍ ഐസ് നിറയാന്‍ സാധ്യതയുണ്ട്.


കടുത്ത വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ജനങ്ങളെയാണ് രക്ഷപ്പെടുത്തിയത്. റെയില്‍ ലൈനുകള്‍ തടസ്സപ്പെട്ടതിന് പുറമെ റോഡുകള്‍ പുഴകളായി മാറുന്നതാണ് അവസ്ഥ. 40 ദിവസമായി തുടരുന്ന മഴയാണ് പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ദുരിതം വിതയ്ക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നി വിക്കില്‍ തെരുവുകള്‍ പുഴയായി മാറിയതോടെ 50-ഓളം പേരെ രക്ഷപ്പെടുത്തി.


കനാലില്‍ നിന്നുള്ള വെള്ളം കരകവിഞ്ഞ് റസിഡന്‍ഷ്യല്‍ സ്ട്രീറ്റുകലിലേക്കും, ഫ്‌ളാറ്റുകളുടെ താഴ്ന്ന നിലകളിലേക്കും എത്തിയതോടെയാണ് ഫയര്‍ഫോഴ്‌സ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ട്രെന്റ് നദിയില്‍ ഗുരുതരമായ അളവില്‍ ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് നോട്ടിംഗ്ഹാം കൗണ്ടി കൗണ്‍സില്‍ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു.ഇവിടെ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിന്നും ഒഴിയാന്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദ്ദേശം.

വീക്കെന്‍ഡില്‍ തണുത്തുറയുന്ന കാലാവസ്ഥ വ്യാപിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇന്നുമുതല്‍ ചൊവ്വാഴ്ച ഉച്ച വരെ ഇംഗ്ലണ്ടിനായി തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions