ഇന്ത്യന്‍ വംശജരായ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള അസ്ദ സൂപ്പര്‍മാര്‍ക്കറ്റ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 287 നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന മറ്റ് പ്രമുഖ ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുളായ ആള്‍ഡിയിലും ലിഡിലിലും ലഭിക്കുന്ന അതേ വിലയ്ക്കാണ് ഇനി പല സാധനങ്ങളും അസ്ദയിലും ലഭിക്കുക.
അഞ്ച് സാധനങ്ങളുടെ വില ഉയര്‍ത്തിയപ്പോള്‍ മറ്റ് 58 സാധനങ്ങളുടെ വില മാറ്റമില്ലാതെ തുടരുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി. 224 സാധങ്ങള്‍ക്ക് 17 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക എന്നും അവര്‍ പറയുന്നു. ബ്രെയ്ക്ക്ഫാസ്റ്റ് സെറിള്‍സ്, ഫ്രെഷ് മീറ്റ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ കിഴിവ് ലഭിക്കുന്ന ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് 2 പൗണ്ട് വിലയുണ്ടായിരുന്ന അസ്ഡ ഗോള്‍ഡന്‍ ടീ ബാഗുകള്‍ക്ക് ഇനി മുതല്‍ വില 1.39 പൗണ്ട് മാത്രമായിരിക്കും.
ആഴ്ച്ചയില്‍ രണ്ടു ദിവസം ആള്‍ഡിയിലെയും ലിഡിലിലേയും വിലകളുമായി താരതമ്യ പഠനം നടത്തി തങ്ങളുടെ വില അതിനോട് സമാനമാക്കുമെന്നും അസ്ദ അറിയിച്ചിട്ടുണ്ട്. അസ്ദയില്‍ വില്‍ക്കുന്നതിന് സമാനമായ അളവിലുള്ള പാക്കറ്റുകള്‍ മറ്റിടങ്ങളില്‍ ഇല്ലെങ്കില്‍, വിലയില്‍ ആനുപാതികമായി മാറ്റങ്ങള്‍ വരുത്തുമെന്നും അസ്ദ വക്താവ് അറിയിച്ചു. മള്‍ട്ടി ബൈ ഓഫറുകളിലും അതുപോലെ അംഗങ്ങള്‍ക്ക് മാത്രം ലഭ്യമായ വിലയിലും ഈ കിഴിവുകള്‍ ബാധകമാകില്ലെന്നും അസ്ദ അറിയിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട കുതിച്ചു കയറ്റത്തിനു ശേഷം പലവ്യഞ്ജനങ്ങളുടെ വില താഴാന്‍ തുടങ്ങിയ സമയത്താണ് ഈ ഓഫര്‍ വന്നിരിക്കുന്നത്. കോസ്റ്റ് ഓഫ് ലിവിംഗ് ക്രൈസിസിനിടയില്‍ എല്ലാ മേഖലകളിലും വിലക്കയറ്റം അനുഭവപ്പെട്ടെങ്കിലും ഭക്ഷണ പദാര്‍ത്ഥങ്ങളെ ആയിരുന്നു വിലക്കയറ്റം ഏറ്റവും അധികം ബാധിച്ചത്. ഇതോടെ പല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ജര്‍മ്മന്‍ ഡിസ് കൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ആള്‍ഡിയില്‍ നിന്നും ലിഡില്‍ നിന്നും എറെ ഭീഷണി ഉയര്‍ന്നിരുന്നു.
അസ്ദ മിനി ചിക്കന്‍ ബ്രീസ്റ്റ് ഫിലെറ്റ്സ്, അസ്ദ ഹോള്‍ ചിക്കന്‍, അസ്ഡ സാലമന്‍ ഫിഷ്, അസ്ദ ലീന്‍ ബീഫ് മിന്‍സ്, അസ്ദ എക്സ്ട്ര സ്പെഷ്യല്‍ ചെഡാര്‍ ചീസ്, അസ്ദ വൈറ്റ് മഫ്ലില്‍, അസ്ദ സെറില്‍ ഫ്ളേക്ക്, അസ്ദ ഗോള്‍ഡന്‍ ടീ ബാഗ്സ്,അസ്ദ ഈക്സി കുക്ക് ഗ്രെയിന്‍ റൈസ്, അസ്ദ ടിക്ക മസാല എന്നിവയാണ് വന്‍ വിലക്കുറവുള്ള പ്രധാന സാധനങ്ങള്‍.
നിലവില്‍ യു കെ പലവ്യഞ്ജ്ന ചില്ലറ വില്ക്പന മേഖലയില്‍ അസ്ദയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഏറ്റവും അടുത്ത കണക്കുകള്‍ അനുസരിച്ച് വിപണിയുടെ 13.6 ശതമാനമാണ് അസ്ദയ്ക്കുള്ളത്. അതേസമയം ആള്‍ഡിക്ക് 9.3 ശതമാനവും ലിഡിലിന് 7.7 ശതമാനവും പങ്കുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസ്ഡക്ക് ചില്ലറ വില്‍പന വിപണിയുടെ 16.9 ശതമാനം പങ്കുണ്ടായിരുന്നപ്പോള്‍ ആള്‍ഡിക്ക് ഉണ്ടായിരുന്നത് വെറും 4 ശതമാനവും ലിഡിലിന് 3.1 ശതമാനവും മാത്രമായിരുന്നു.