യു.കെ.വാര്‍ത്തകള്‍

ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 2% നാഷണല്‍ ഇന്‍ഷുറന്‍സ് കുറവ് നിലവില്‍ വന്നു

ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് ശനിയാഴ്ച നിലവില്‍ വന്നു. 12 ശതമാനമായിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക.


ഓട്ടം സ്‌റ്റേറ്റ്‌മെന്റിലാണ് ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യുകെയിലെ 27 മില്ല്യണ്‍ പേറോള്‍ എംപ്ലോയീസിന് ഇതിന്റെ ഗുണം ലഭിക്കും. യുകെയിലെ ശരാശരി ശമ്പളമായ 35,000 പൗണ്ട് നേടുന്ന വ്യക്തിക്ക് ഇതുവഴി പ്രതിവര്‍ഷം 450 പൗണ്ട് ലാഭം കിട്ടും, പ്രതിമാസം 37.38 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക.


സെല്‍ഫ് എംപ്ലോയ്‌മെന്റ് ചെയ്യുന്നവര്‍ക്കും നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കും. ഏപ്രില്‍ മുതലാണ് ഇത് ബാധകമാകുക. ക്ലാസ് 2 കോണ്‍ട്രിബ്യൂഷന്‍ റദ്ദാക്കുന്നതും, ക്ലാസ് 4 കോണ്‍ട്രിബ്യൂഷന്‍ 9 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറയ്ക്കുകയും ചെയ്യും. ഇതും 12570 പൗണ്ട് മുതല്‍ 50270 പൗണ്ട് വരെ ശമ്പള ബ്രാക്കറ്റില്‍ വരുന്നവര്‍ക്കാണ് ബാധകമാകുക.


ഇതിന്റെ ഗുണം രണ്ട് മില്ല്യണ്‍ സെല്‍ഫ് എംപ്ലോയ്ഡ് ആളുകള്‍ക്ക് ലഭിക്കുമെന്ന് ട്രഷറി പറയുന്നു. ഈ ഘട്ടത്തിലും ടാക്‌സ് ഭാരം റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. നികുതി നല്‍കിത്തുടങ്ങുന്ന പരിധി മരവിപ്പിച്ച് നിര്‍ത്തിയതോടെയാണ് കൂടുതല്‍ ആളുകള്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ എത്തിയത്. അതേസമയം കൂടുതല്‍ നികുതി വെട്ടിക്കുറവുകള്‍ എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.


നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുന്നത് വഴി ഒരു കുടുംബത്തിലെ രണ്ട് പേര്‍ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ ആയിരം പൗണ്ടോളം ലാഭം കിട്ടുമെന്നാണ് ഹണ്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്‍കം ടാക്‌സ് മരവിപ്പിച്ച് നിര്‍ത്തിയതിനാല്‍ ആളുകള്‍ക്ക് ചെറിയ ഗുണം മാത്രമാണ് ലഭിക്കുകയെന്ന് ലേബര്‍ വിമര്‍ശിക്കുന്നു.

  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  • ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • നോര്‍ത്താംപ്ടണിലെ ഡോ.ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനവും സംസ്‌കാരവും 19ന്
  • ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളിലെ കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു!
  • 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കാന്‍ നീക്കം
  • പ്രതിഷേധം: ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്‍മര്‍ ഉപേക്ഷിച്ചു
  • എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍
  • ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം
  • കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions