യു.കെ.വാര്‍ത്തകള്‍

ജനന നിരക്ക് കുറയുന്നു; ബ്രിട്ടനിലെ പെന്‍ഷന്‍ പ്രായം 74 ഉം കടന്നേക്കും

യുകെയില്‍ യുവാക്കളുടെ എണ്ണം കുറയുകയാണ്, വൃദ്ധരുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായവും വര്‍ദ്ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട് . പെന്‍ഷന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 2024 നും 2026 നും ഇടയിലായി പുരുഷന്മാരുടെയും സ്ത്രീകളുടെയും പെന്‍ഷന്‍ പ്രായം 66 ആക്കുന്നതിനുള്ള നിയമം 2007-ല്‍ കൊണ്ടുവന്നിരുന്നു. പിന്നീട് അത് മുന്‍പോട്ട് കൊണ്ടുവന്ന് 2018 നും 2020 നും ഇടയിലായി പെന്‍ഷന്‍ പ്രായം 66ആക്കി ഉയര്‍ത്താന്‍ തീരുമാനമായി. അത് ഇപ്പോള്‍ നിലനില്‍ക്കുകയാണ്.


2034 നും 2036 നും ഇടയിലായി പെന്‍ഷന്‍ പ്രായം 67 വയസ്സ് ആയേക്കുമെന്നാണ് ഇപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍, 2014 -ലെ പെന്‍ഷന്‍സ് ആക്ട് ഈ കലാവധി 2026 നും 2028 നും ഇടയിലേക്ക് മാറ്റി. അതായത്, വെറും രണ്ട് വര്‍ഷം കൊണ്ട് പെന്‍ഷന്‍ പ്രായം വീണ്ടും ഉയരും.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, പെന്‍ഷന്‍ പ്രായം കാലാകാലങ്ങളില്‍ പുനര്‍ നിര്‍ണ്ണയം ചെയ്യണമെന്നാണ് 2014- ലെ പെന്‍ഷന്‍ ആക്ട് നിഷ്‌കര്‍ഷിക്കുന്നത്. 2017-ലെ ആദ്യ പുനരവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് 2037 നും 2039 നും ഇടയില്‍സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 വയസ്സാക്കി ഉയര്‍ത്തണം എന്നായിരുന്നു. എന്നാല്‍, നിലവിലെ തീരുമാനം അനുസരിച്ച് 2044 നും 2046 നും ഇടയിലായിരിക്കും പെന്‍ഷന്‍ പ്രായം 68 ആക്കുക. പക്ഷെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ സ്റ്റേറ്റ് പെന്‍ഷന്‍ ഏജ് റീവ്യുവില്‍ ശുപാര്‍ശ ചെയ്യുന്നത് 2041 നും 2043 നും ഇടയില്‍ ഇത് നടപ്പാക്കാനാണ്.


ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന നയം തുടര്‍ന്നാല്‍ പെന്‍ഷന്‍ പ്രായം 70 വയസ്സോ അതിനപ്പുറമോ ആകുമെന്നാണ് വെല്‍ത്ത് മാനേജേഴ്സ് ആയ ഈവ്ലിന്‍ പാര്‍ട്ണേഴ്സിലെ റിട്ടയര്‍മെന്റ് സ്പെഷ്യലിസ്റ്റ് ഗ്രേ സ്മിത്ത് പറയുന്നത്. മൊത്തം പെന്‍ഷന്‍ ചെലവുകള്‍ ജി ഡി പിയുടെ 6 ശതമാനത്തില്‍ താഴെയായി നിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.എന്നാല്‍, പ്രായമായവരുടെ സംഖ്യ വര്‍ദ്ധിക്കുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് കൈവരിക്കുക പ്രയാസമാണ്.


അതുകൊണ്ടു വീണ്ടും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കേണ്ടതായി വരും എന്ന് സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു. 2046 നും 2048 നും ഇടയിലായി പെന്‍ഷന്‍ പ്രായം 69 ആകുമെന്ന് പറഞ്ഞ സ്മിത്ത്, തുടര്‍ച്ചയായ വര്‍ദ്ധനവ് മൂലം 2067 ല്‍ പെന്‍ഷന്‍ പ്രായം 74 വയസ്സാകുമെന്നും പ്രവചിക്കുന്നു.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions