യു.കെ.വാര്‍ത്തകള്‍

പേമാരിയ്ക്കു പിന്നാലെ മഞ്ഞില്‍ പുതച്ച് ബ്രിട്ടന്‍; താപനില മൈനസ് ഏഴുവരെ താഴ്ന്നു

ലണ്ടന്‍: കാറ്റിലും മഴയിലും കുതിര്‍ന്ന ക്രിസ്മസ് പുതുവല്‍സര സീസണിന് പിന്നാലെ മഞ്ഞില്‍ പുതച്ച് ബ്രിട്ടന്‍. ‌ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച രാജ്യത്തെയാകെ തണുപ്പിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടന്‍, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്. ഗതാഗത തടസം ഉള്‍പ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും മഞ്ഞും ഈയാഴ്ച മുഴുവന്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

സതേണ്‍ ഇംഗ്ലണ്ടും സൗത്ത് വെയില്‍സും യെല്ലോ അലേര്‍ട്ടിലാണ്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പലഭാഗങ്ങളിലും താപനില മൈനസ് നാലുവരെയെത്തിപ്പോള്‍ സ്കോട്ട്ലന്‍ഡില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് എഴു ഡിഗ്രിയാണ്.

ലണ്ടന്‍ നഗരത്തിലെ 32 ബറോകളിലും അടിയന്തരമായ പദ്ധതികളിലൂടെ ഗതാഗത തടസവും മറ്റും ഒഴിവാക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൂജ്യത്തിന് താഴേക്ക് താപനില കുറയുന്നതോടെ മരണങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹെല്‍ത്ത്, ആംബുലന്‍സ് സേവനങ്ങള്‍ സമ്മര്‍ദത്തിന് വഴിമാറുകയും ചെയ്യും. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.


സ്‌കാന്‍ഡിനേവിയയില്‍ നിന്നും സൗത്ത് വെസ്റ്റ് ഭാഗത്തേക്ക് നീങ്ങുന്ന ഫ്രീസിംഗ് കാറ്റാണ് തണുപ്പ് സമ്മാനിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍, കെന്റ്, സറേ, ഈസ്റ്റ് സസെക്‌സ്, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളിലെ ഐസ്, മഞ്ഞ് മുന്നറിയിപ്പുകള്‍ റോഡ്, ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുന്നതാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ആംബര്‍ തണുപ്പ് ആരോഗ്യ അലേര്‍ട്ട് വെള്ളിയാഴ്ച ഉച്ച വരെ നീളും.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions