യു.കെ.വാര്‍ത്തകള്‍

ആദ്യമായി ക്ലബ് കാര്‍ഡിന് ഡബിള്‍ പോയിന്റ് പ്രഖ്യാപിച്ച് ടെസ്‌കോ; ഓഫര്‍ ഫെബ്രുവരി 25 വരെ

ഇടവേളയ്ക്കു ശേഷം ടെസ്‌കോ ഡബിള്‍ ക്ലബ് കാര്‍ഡ് പോയിന്റ് പദ്ധതി തിരികെ കൊണ്ടുവരുന്നു. ഫെബ്രുവരി 25 വരെയുള്ള അടുത്ത ഏഴ് ആഴ്ച്ചകളില്‍ ടെസ്‌കോയില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഇരട്ടി ക്ലബ് കാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇത് ലഭിക്കുവാനായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ക്ലബ് കാര്‍ഡ് സ്‌കാന്‍ ചെയ്യുക എന്നതാണ്. ഓണ്‍ലൈന്‍ വഴിയാണ് ഷോപ്പിംഗ് നടത്തുന്നതെങ്കില്‍, നിങ്ങളുടെ ക്ലബ് കാര്‍ഡ് നിങ്ങളുടെ ടെസ്‌കോ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.

ടെസ്‌കോ പെട്രോള്‍ സ്റ്റേഷനുകളിലും ടെസ്‌കോ കഫേകളിലും ഡബിള്‍ പോയിന്റ്സ് ലഭ്യമാണ്. എന്നാല്‍, ടെസ്‌കോ ബാങ്ക്, ടെസ്‌കോ മൊബൈല്‍, ടെസ്‌കോ ഫോട്ടോ, എസ്സോ ഹ്യൂവല്‍, എവ്റി, വേവ്സ്, ഇന്‍ജക്റ്റ്, ഹാല്‍ഫോര്‍ഡ്സ്, മോട്ടോറിംഗ് ക്ലബ്, ടെസ്‌കോ സര്‍വേസ്, ഇന്റര്‍നാഷണല്‍ കോളുകള്‍ എന്നിവയെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ, പോയിന്റ് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത പുകയില, പുകയില ഉദ്പന്നങ്ങള്‍ എന്നിവ വാങ്ങിയാലും ഡബിള്‍ പോയിന്റ് ലഭിക്കുകയില്ല.

ലോട്ടറി, സ്റ്റാമ്പുകള്‍, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍, ഇന്‍ഫാന്റ് ഫോര്‍മുല മില്‍ക്ക്,ഗിഫ്റ്റ് കാര്‍ഡുകള്‍, സേവിംഗ് സ്റ്റാമ്പുകള്‍, എന്നിവയ്ക്കും ഈ പദ്ധതി ബാധകമാകില്ല. അതുപോലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ചില മദ്യങ്ങള്‍ക്കും ഈ പദ്ധതി ബാധകമല്ല. ഈ പദ്ധതിക്ക് കീഴില്‍ 10 ബില്യന്‍ ക്ലബ് കാര്‍ഡ് പോയിന്റുകള്‍ നല്‍കാനാണ് ടെസ്‌കോ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ക്ക്, അവരുടെ ഫെബ്രുവരിയിലേയോ മേയ് മാസത്തിലേയോ സ്റ്റേറ്റ്മെന്റിനൊപ്പം വൗച്ചറുകള്‍ ലഭ്യമാകും.

സാധാരണയായി ടെസ്‌കോ ക്ലബ് കാര്‍ഡ് ഉടമകള്‍ക്ക് അവര്‍ ടെസ്‌കോയില്‍ നടത്തുന്ന ഓരോ പൗണ്ട് പര്‍ച്ചേസിനും ഒരു പോയിന്റ് വീതം ലഭിക്കും. അതുപോലെ ടെസ്‌കോ പെട്രോള്‍ സ്റ്റേഷനില്‍ നിന്നും വാങ്ങുന്ന ഓരോ രണ്ട് ലിറ്റര്‍ പെട്രോളിനും ഒരു പോയിന്റ് വീതം ലഭിക്കും. ക്ലബ് കാര്‍ഡ് വൗച്ചര്‍ ലഭിക്കണമെങ്കില്‍ ഒരു ഉപഭോക്താവ് ചുരുങ്ങിയത് 150 പോയിന്റുകള്‍ നേടിയിരിക്കണം. അങ്ങനെയെങ്കില്‍, 1.50 പൗണ്ടിന് സമാനമായ വൗച്ചര്‍ ലഭിക്കു. ഇത് ടെസ്‌കോയില്‍ ഷോപ്പിംഗിനായി ഉപയോഗിക്കാം.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions