യു.കെ.വാര്‍ത്തകള്‍

വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുകള്‍ക്ക് അപേക്ഷിക്കാം; 1500 പൗണ്ട് വരെ ലഭിക്കാം


അതി ശൈത്യം എത്തിയതോടെ ഇനി ഹീറ്റിംഗ് സംവിധാനങ്ങള്‍ കൂടിയേ തീരു. അതുകൊണ്ടുതന്നെ എനര്‍ജി ബില്‍ കുത്തനെ ഉയരും. എന്നാല്‍, ഇക്കാര്യത്തില്‍ 600 പൗണ്ട് വരെ സഹായം ലഭിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സാഹചര്യമനുസരിച്ച്, ഈ അധിക ചെലവ് പണമായി ലഭിക്കുവാനോ അതല്ലെങ്കില്‍, പരോക്ഷമായ രീതിയില്‍ അത് അടക്കുന്നതിനുള്ള സഹായം ലഭിക്കാനോ സാധ്യതയുണ്ട്.

കോള്‍ഡ് വെതര്‍ ഫണ്ട്, ഹൗസ്‌ഹോള്‍ഡ് സപ്പോര്‍ട്ട് ഫണ്ട്, ചൈല്‍ഡ് വിന്റര്‍ ഹീറ്റിംഗ് പേയ്‌മെന്റ് എന്നിങ്ങനെ നിരവധി സഹായങ്ങളാണ് ഈ ശൈത്യകാലത്ത് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാകുക.

തുടര്‍ച്ചയായി ഏഴ് ദിവസം, പൂജ്യം ഡിഗ്രിയില്‍ താഴെ തണുപ്പനുഭവപ്പെട്ട സ്ഥലത്തെ കുടുംബങ്ങള്‍ക്ക് കോള്‍ഡ് വെതര്‍ പേയ്‌മെന്റ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഇത്തരത്തില്‍, പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയായ തുടര്‍ച്ചയായ ഓരോ ഏഴു ദിവസങ്ങള്‍ക്കും 25 പൗണ്ട് വീതം നിങ്ങള്‍ക്ക് ലഭിക്കും. ഓരോ ശൈത്യകാലത്തും നവംബറിനും മാര്‍ച്ചിനും ഇടയില്‍ മാത്രമെ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളു.


പെന്‍ഷന്‍ ക്രെഡിറ്റ്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്‌സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, യൂണിവേഴ്‌സല്‍ ക്രെഡി, മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് സപ്പോര്‍ട്ട് എന്നീ ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ ഈ ആനുകൂല്യത്തിനും അര്‍ഹതയുണ്ട്. അതിനു പുറമെ മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട് അര്‍ഹത നേടാന്‍. പൂര്‍ണ്ണവിവരങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.


കൂടാതെ എനര്‍ജി ബില്ലില്‍ നിന്നും 150 പൗണ്ടിന്റെ വം ഹോം ഡിസ്‌കൗണ്ട് ലഭിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഓരോ ശൈത്യകാലത്തും ഒക്‌ടോബറിനും മാര്‍ച്ചിനും ഇടയിലായിരിക്കും ഇത് ലഭിക്കുക. ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്‌സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, ഹൗസിംഗ് ബെനെഫിറ്റ്, യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്‌സ് ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് ഗാരന്റീഡ്, പെന്‍ഷന്‍ ക്രെഡിറ്റ് സേവിംഗ്‌സ് ക്രെഡിറ്റ് എന്നിവ ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.


ഇംഗ്ലണ്ടിലോ വെയ്ല്‍സിലോ ആണ് താമസമെങ്കില്‍ ഈ ആനുകൂല്യം സ്വമേധയാ ലഭിക്കും. സ്‌കോട്ട്‌ലാന്‍ഡിലുള്ളവര്‍ക്ക് ചിലപ്പോള്‍ അവരുടെ ഊര്‍ജ്ജ വിതരണ കമ്പനി വഴി ഇതിനായി അപേക്ഷിക്കേണ്ടി വരും.

തണുപ്പേറിയ മാസങ്ങളിലെ ഉയര്‍ന്ന എനര്‍ജി ബില്ലു മൂലം ക്ലേശിക്കുന്ന മുതിര്‍ന്നവര്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് ആനുകൂല്യം ലഭിക്കുക. സാഹചര്യം അനുസരിച്ച് 600 പൗണ്ട് വരെ ലഭിച്ചേക്കാം. ഇത് ലഭിക്കുന്നതിനായി 1957 സെപ്റ്റംബര്‍ 25 ന് മുന്‍പായി ജനിച്ച വ്യക്തിയായിരിക്കണം എന്നൊരു നിബന്ധനയുണ്ട്.


പ്രീപേയ്‌മെന്റ് മീറ്റര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരുപ്രാവശ്യം ഉപയോഗിക്കാവുന്ന ഫ്യൂവല്‍ വൗച്ചര്‍ നിങ്ങള്‍ക്ക് ലഭിക്കും. ഫ്യൂവല്‍ ബാങ്ക് ഫൗണ്ടെഷന്‍ എന്ന ചാരിറ്റിയാണ് ഇത് നല്‍കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, നിങ്ങള്‍ക്ക്അര്‍ഹതയുണ്ടോ എന്ന് അറിയുവാനും പ്രാദേശിക കൗണ്‍സിലുമായി ബന്ധപ്പെടുക.


ബില്ലടക്കാന്‍ ക്ലേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് പല എനര്‍ജി കമ്പനികളും എനര്‍ജി ഗ്രാന്റ് നല്‍കുന്നുണ്ട്. നിങ്ങളുടെ ഊര്‍ജ്ജ ഏജന്‍സി ഏതാണ് എന്നനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. ഉദാഹരണത്തിന് ബ്രിട്ടീഷ് ഗ്യാസ് 1500 പൗണ്ട് വരെ ഗ്രാന്റ് നല്‍കുമ്പോള്‍ സ്‌കോട്ടിഷ് പവര്‍ നല്‍കുന്നത് 750 പൗണ്ട് ആണ്.


താഴ്ന്ന വരുമാനക്കാര്‍ക്കും, ആനുകൂല്യങ്ങള്‍ കൈപറ്റുന്നവര്‍ക്കും കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയെ മറികടക്കാനായി സര്‍ക്കാര്‍ നല്‍കുന്ന ധന സഹായമാണ് ഹൗസ്‌ഹോള്‍ഡ് സപ്പോര്‍ട്ട് ഫണ്ട് . താമസിക്കുന്ന സ്ഥലം, പ്രാദേശിക കൗണ്‍സിലിന് ഈയിനത്തില്‍ അലോട്ട് ചെയ്ത പണം എന്നിവയെ ആശ്രയിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ മാറ്റമുണ്ടാകും. പലപ്പോഴും ക്യാഷ് പേയ്‌മെന്റ് ആയിട്ടോ വൗച്ചര്‍ ആയിട്ടോ ആയിരിക്കും ഇത് ലഭിക്കുക.

ഓരോ വര്‍ഷവും നവംബര്‍ മാസം മുതല്‍ ചൈല്‍ഡ് വിന്റര്‍ ഹീറ്റിംഗ് പേയ്‌മെന്റ് ആനുകൂല്യം നല്‍കിത്തുടങ്ങും. തണുപ്പ് കാലത്തെ ഉയര്‍ന്ന എനര്‍ജി ബില്‍ കൊടുക്കുന്നതിനായാണ്235.70 പൗണ്ട് വരെയുള്ള ഈ സഹായം നല്‍കുന്നത്. എന്നാല്‍ നിലവില്‍ ഇത് സ്‌കോട്ട്‌ലാന്‍ഡില്‍ മാത്രമെ പ്രാബല്യത്തില്‍ ഉള്ളൂ.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions