മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്ത്യയ്ക്ക് പുറത്തും. മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും കുറിച്ച് ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
മലയാള സിനിമകള്‍ കാണുന്ന ഒരാളാന്ന് താനെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം മികച്ചതാണെന്നും മുത്തയ്യ പറയുന്നതിന് ഒപ്പം തന്നെ, ഈ തലമുറയിലെ മികച്ച നടനായി ഫഹദിനെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അവതാരക ചോദിച്ചപ്പോഴാണ് മുത്തയ്യ മലയാളത്തിലാണോ എന്ന് തിരിച്ചുചോദിക്കുകയും കൃത്യമായി മറുപടി പറയുകയും ചെയ്തത്.
'ഞാന്‍ ഒട്ടുമിക്ക മലയാള സിനിമകളും കാണുന്ന ഒരാളാണ്. എനിക്ക് മലയാളത്തില്‍ 4,5 താരങ്ങളെ ഇഷ്ടമാണ്. അതില്‍ ഒന്ന് മോഹന്‍ലാലാണ്. പിന്നെ മമ്മൂട്ടി. ജയറാമിനെ എന്നും ഒരു കോമേഡിയനായിട്ട് എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജ്, അദ്ദേഹത്തെയും എനിക്ക് വളരെ അധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെയും കുറെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മമ്മൂട്ടിയുടെ മകനും നല്ലതാണ്, ദുല്‍ഖര്‍. പിന്നീട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോഴുള്ളവരില്‍ ഏറ്റവും മികച്ചത് ഫഹദാണ്.
ഇവരില്‍ എല്ലാം മുകളിലാണ് മോഹന്‍ലാല്‍. കാരണം, ലൂസിഫര്‍ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഞാന്‍ കണ്ടു. വളരെ പ്രത്യേകതയുള്ള അഭിനയമാണ്. അദ്ദേഹം അഭിനയിക്കുന്ന രീതി തന്നെ എനിക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹം ആ കഥാപാത്രമായി മാറുന്നത് അതിമനോഹരമാണ്. തമിഴിലും അദ്ദേഹം ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളം മാത്രമല്ല, എല്ലാ ഇന്ത്യന്‍ ഭാഷകളിലെ സിനിമകളും ഞാന്‍ കാണാറുണ്ട്..'', മുരളീധരന്‍ പറഞ്ഞു.