ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ബില്‍ക്കിസ് ബാനുവിന്റെ ചിത്രമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും പ്രതികരണങ്ങളെത്തുന്നുണ്ട്.'
ഇതാണ് നിലപാട്, നിലപാട് കാണിച്ചു തന്നതിന് ഇടനെഞ്ചില്‍ നിന്നും അഭിവാദ്യങ്ങള്‍, ഇതാണ് യഥാര്‍ത്ഥ 'നാരീ ശക്തി ', ഈ നിലപാടിന് അഭിനന്ദനങ്ങള്‍, നിലപാടുള്ള, നട്ടെലുള്ള സിനിമാകാരന്‍, നന്ദി ലിജോ, മലയാള സിനിമയില്‍ നട്ടെല്ലുള്ളവര്‍ ഉണ്ടെന്ന് കാണിച്ചു തന്നതിന്' എന്നിങ്ങനെയാണ് കമന്റ് ബോക്‌സിലെ പ്രതികരണങ്ങള്‍.
മലൈക്കോട്ടൈ വാലിബനാണ് ലിജോയുടെ വരാനിരിക്കുന്ന സിനിമ. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ജനുവരി 25 നാണ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്.