യു.കെ.വാര്‍ത്തകള്‍

മലയാളി ജിപിക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ പരാതി; കോടതി വിചാരണ

യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് നാണക്കേടായി മലയാളി ജിപിക്ക് എതിരെ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തി കോടതി വിചാരണ. കാന്‍സര്‍ രോഗം ഗുരുതരമായി മാറിയ രോഗി ഉള്‍പ്പെടെ അഞ്ച് വനിതാ രോഗികളാണ് കുടുംബ ഡോക്ടര്‍ക്ക് എതിരെ മൊഴി നല്‍കിയത്. ഹാംപ്ഷയര്‍ ഹാവന്റിലെ ജിപി സര്‍ജറിയില്‍ വെച്ചാണ് ഡോ. മോഹന്‍ ബാബു(46) സ്ത്രീകളെ ലക്ഷ്യം വെച്ചതെന്നാണ് ആരോപണം. ഡോക്ടറുടെ ഭാര്യയും ഇവിടെ ജോലി ചെയ്തിരുന്നു.


പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മോഹന്‍ ബാബു ഇവരുടെ ശരീരഭംഗിയെ പ്രശംസിക്കുകയാണ് ചെയ്തത്. ഒരു റിസപ്ഷനിസ്റ്റിന്റെ സ്തനങ്ങളില്‍ കടന്നുപിടിച്ച ഡോക്ടര്‍ 'നിങ്ങളെ ഒരു സിംഹത്തെ പോലെ കഴിക്കാന്‍' പോകുകയാണെന്നും പറഞ്ഞതായി ആരോപിക്കപ്പെടുന്നു. ഇയാള്‍ ജോലിക്ക് കയറി നാലു മാസത്തിനുള്ളില്‍ തന്നെ ഇയാള്‍ക്കെതിരായ ആദ്യ പരാതി ലഭിച്ചു എന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടത്. 57 കാരിയായ കാന്‍സര്‍ രോഗി പറഞ്ഞത്, ആദ്യ അപ്പോയിന്റ്മെന്റില്‍ തന്നെ ഡോക്ടര്‍ തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്.

2019 ജൂണ്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലത്ത് പുതിയ ജിപിയെ അന്വേഷിച്ചെത്തിയ സ്ത്രീകളെയാണ് ഡോ. ബാബു അക്രമിച്ചതെന്ന് പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതി വിചാരണയില്‍ പറയുന്നു ആരോപിക്കുന്നു. മുന്‍പരിചയമുള്ള രീതിയിലാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് സ്ത്രീകള്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഏറ്റവും പ്രായം കുറഞ്ഞ പരാതിക്കാരി 19 കാരിയായ ഒരു യുവതിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു ഇവര്‍ ജി പി അപ്പോയിന്റ്മെന്റ് എടുത്തത്. കഴുത്തില്‍ മുറിവിന് ചികിത്സ തേടിയെത്തിയ വിവാഹിതയായ ഒരു സ്ത്രീയോടും ഇയാള്‍ അതിക്രമം കാണിച്ചതായി ആരോപണമുണ്ട്.


ഈ സര്‍ജറിയില്‍ നിന്നും ഒന്‍പത് സ്ത്രീകളും, മുന്‍ സര്‍ജറിയിലെ റിസ്പ്ഷനിസ്റ്റും ഉള്‍പ്പെടെയാണ് പരാതിക്കാര്‍, എല്ലാ സ്ത്രീകളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരായിരുന്നു, പ്രോസിക്യൂട്ടര്‍ മിറാന്‍ഡ മൂര്‍ കെസി പറഞ്ഞു. 20 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. ബാബു 2018 ഏപ്രില്‍ മുതലാണ് സ്റ്റോണ്‍ടണ്‍ സര്‍ജറിയില്‍ ലോക്കം ഡോക്ടറായി എത്തുന്നത്. സര്‍ജറിയിലെ ജിപിയായിരുന്ന ഇയാളുടെ ഭാര്യ യായ ഡോക്ടര്‍ ആണ് ഇവിടേക്ക് സജസ്റ്റ് ചെയ്തത്. എന്നാല്‍ രോഗികളുടെ ആരോപണങ്ങള്‍ ജിപി നിഷേധിക്കുകയാണ്. കേസില്‍ വിചാരണ തുടരുന്നുണ്ട്.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions