യു.കെ.വാര്‍ത്തകള്‍

ബെര്‍ക്ഷയറിലും സറേയിലും മഴ കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷവും വീടുകള്‍ വെള്ളത്തിനടിയില്‍

വെള്ളപ്പൊക്കത്തിനു പിന്നാലെ കൊടും തണുപ്പ് നേരിടേണ്ടിവരുന്ന യുകെയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍. മഴ കഴിഞ്ഞു അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും വീടുകള്‍ വെള്ളത്തിനടിയിലാണ്. ബെര്‍ക്ഷയറിലും, സറേയിലും മഴ അവസാനിച്ച് അഞ്ച് ദിവസത്തിന് ശേഷവും വീടുകള്‍ വെള്ളത്തിലാണ്. കൊടും തണുപ്പ് തേടിയെത്തുന്നതിനിടെ നൂറുകണക്കിന് ജനങ്ങള്‍ വീടുവിട്ടിറങ്ങി. വെള്ളപ്പൊക്കം സാരമായി ബാധിച്ച തേംസ് നദിയുടെ കരയിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. ഹെങ്ക് കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈയാഴ്ച ഇവിടെ നിന്നുള്ള താമസക്കാര്‍ക്ക് ഒഴിഞ്ഞ് പോകേണ്ടി വന്നിരുന്നു.


ബെര്‍ക്ഷയറിലെ റേയ്‌സ്ബറി ഇപ്പോഴും വെള്ളത്തിനടിയിലാണ്. അവസാനത്തെ മഴ പെയ്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും ഇവിടെ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഇതോടെ ഇവിടെയുള്ള താമസക്കാര്‍ക്ക് വീടുകളില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. പല റോഡുകളിലും യാത്രകള്‍ അസാധ്യമാണ്.


ഇതിനിടെ ഇംഗ്ലണ്ടില്‍ 200 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയില്‍ ആയിരത്തിലേറെ വീടുകളിലാണ് വെള്ളം കയറിയത്. ഡോര്‍സെറ്റ്, വില്‍റ്റ്ഷയര്‍, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ കരയില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ്.

ഇതിനിടയില്‍ മാസത്തിന്റെ ബാക്കി ദിനങ്ങളില്‍ മഞ്ഞും, കൊടുംതണുപ്പും രാജ്യത്തെ വിറപ്പിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. താപനില -11 സെല്‍ഷ്യസിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഞായറാഴ്ച ശൈത്യകാല അപകടങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. സൗത്ത് മേഖലയില്‍ മഞ്ഞ് മൂലമുള്ള തടസ്സങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions