യു.കെ.വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധി: മാര്‍ക്ക് കുറവുള്ള വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ യോര്‍ക്ക് യൂണിവേഴ്‌സിറ്റി


സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരില്‍ മാര്‍ക്ക് കുറവുള്ള വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള മിനിമം മാര്‍ക്ക് യോഗ്യതകളില്‍ കുറവ് വരുത്തിയിരിക്കുകയാണ് യോര്‍ക്ക് യൂണിവേഴ്‌സിറ്റി. സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിലുള്ള നീക്കത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്താകുമെന്നാണ് ഇപ്പോള്‍ ആശങ്ക.

എ-ലെവലില്‍ ബിബിസി ഗ്രേഡുകള്‍ക്ക് തുല്യമായ കുറഞ്ഞ മാര്‍ക്ക് ലഭിച്ചാലും ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനം. അതേസമയം ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് എ*എഎ മുതല്‍ ബിബിബി വരെ സ്‌കോര്‍ ലഭിച്ചാല്‍ മാത്രമാണ് ഇവിടെ പ്രവേശനം സാധ്യമാകുക.

യോര്‍ക്ക് യൂണിവേഴ്‌സിറ്റിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി മേധാവി അക്കാഡമിക്കുകള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'നിലവിലെ സാമ്പത്തിക വെല്ലുവിളികളുടെ സാഹചര്യത്തില്‍ വിദേശ അപേക്ഷകര്‍ക്ക് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും, പ്രോഗ്രാമുകളിലും താരിഫ് താഴ്ത്തി നല്‍കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്', ഇമെയില്‍ പറയുന്നു.

2:2 നേടിയ വിദേശ അപേക്ഷകരെയും പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് സ്വീകരിക്കുമെന്ന് മെമ്മോ കൂട്ടിച്ചേര്‍ത്തു. ഉയരുന്ന ചെലവുകളും, ആവശ്യക്കാരുടെ എണ്ണം കുറയുന്നതും ചേര്‍ന്നാണ് ബ്രിട്ടനിലെ സ്ഥാപനങ്ങളെ കൊടുങ്കാറ്റിലേക്ക് നയിക്കുന്നതെന്ന് വിദ്ഗധര്‍ പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പം മൂലം ട്യൂഷന്‍ ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതാണ് കൂടുതല്‍ പണം നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ ഊറ്റാന്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളെ പ്രേരിപ്പിക്കുന്നത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions