നാട്ടുവാര്‍ത്തകള്‍

ഹോസ്റ്റലിലായിരുന്ന ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, ഗര്‍ഭിണിയായത് ആരുമറിഞ്ഞില്ലെന്ന്

കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ 14 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന് സസ്പെന്‍ഷന്‍. വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒന്‍പതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത് . കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് സംഭവം.


ചൊവ്വാഴ്ച വയറുവേ​ദനയെ തുട‌‌ര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറയുമ്പോഴാണ് സ്കൂള്‍ അധികൃതരും വീട്ടുകാരുമടക്കം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നവെന്ന് അറിയുന്നത്. ഇതോടെ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ വാര്‍ഡന്‍ നിവേദിതയെ അധികൃത‌ര്‍ സസ്പന്റ് ചെയ്തു.

കുട്ടികളെ നിരീക്ഷിക്കുന്നതില്‍ വീഴിച പറ്റിയെന്നും, പെണ്‍കുട്ടിയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും ആരോപിച്ചാണ് സസ്പെന്‍ഷന്‍. ചിക്ബല്ലാപൂരിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇത്രയും കാലം കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വാര്‍ഡനും കുട്ടിയുടെ വീട്ടുകാരും അറിഞ്ഞിരുന്നില്ലെത് അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒമ്പതാംക്ലാസ് വിദ്യര്‍ത്ഥിയായ പെണ്‍കുട്ടി തന്റെ അമ്മയോടൊപ്പം ബഗേപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിയത് വയറുവേദനയായിട്ടാണ്. കുത്തിവെപ്പെടുത്ത് അമ്മയും പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെങ്കിലും അല്‍പനേരത്തിനു ശേഷം വേദന രൂക്ഷമായതോടെ തിരിച്ച് ആശുപത്രിയിലെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിയുന്നത്. ഇതോടെ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് 14കാരി ആണ്‌‍കുഞ്ഞിനെ പ്രസവിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബഗേപ്പള്ളി പൊലീസ് പോക്സോ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യും, ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് ബഗേപ്പള്ളി പൊലീസ് അറിയിച്ചു.

  • മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions