നാട്ടുവാര്‍ത്തകള്‍

നിതീഷ് കുമാര്‍ പിന്മാറി, മല്ലികാര്‍ജുന ഖാര്‍ഗെ 'ഇന്ത്യ' മുന്നണിയെ നയിക്കും

ന്യുഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്' (ഇന്ത്യ) സഖ്യത്തിന്റെ കണ്‍വീനറായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ തിരഞ്ഞെടുത്തു . ഇന്നു ഓണ്‍ലൈനായി ചേര്‍ന്ന മുന്നണി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പദവിയിലേക്ക് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് സൂചന. ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.


'ഇന്ത്യ' മുന്നണി നേരിടുന്ന നിരവധി ആശയക്കുഴപ്പങ്ങളിലൊന്നാണ് അധ്യക്ഷ പദവി. കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനമാണ് മുന്നണിക്ക് മുന്നിലുള്ള മറ്റൊരു വിഷയം. ബംഗാളില്‍ മമത ബാനര്‍ജിയുടെ നിസ്സഹകരണമാണ് മറ്റൊരു പ്രതിസന്ധി. ഇന്നത്തെ യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.

മുന്‍ നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടെന്നായിരുന്നു മമതയുടെ പ്രതികരണം. ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് വിഭജനം കീറാമുട്ടിയാണ്. കൂടാതെ, ഗോവ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ മത്സരിക്കാനൊരുങ്ങുകയുമാണ് എഎപി.

കേരളത്തില്‍ സഖ്യത്തിലെ സിപിഎമ്മുമായി കോണ്‍ഗ്രസിനു മത്സരിക്കേണ്ടിയും വരുന്നു.

  • മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions