യു.കെ.വാര്‍ത്തകള്‍

ചില ഫ്ലാറ്റുകള്‍ക്ക് മോര്‍ട്ട്‌ഗേജ് നല്‍കാന്‍ വിസമ്മതിച്ച് ബാങ്കുകള്‍; 1.5 മില്ല്യണ്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം

യുകെയില്‍ എങ്ങനെയെങ്കിലും വീട് വാങ്ങാനായി നെട്ടോട്ടത്തിലോടുന്നവര്‍ അല്പം സൂക്ഷിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നു മുന്നറിയിപ്പ്. മോര്‍ട്ട്‌ഗേജ് നേടാന്‍ ശ്രമിക്കുമ്പോള്‍ നോക്കിവെച്ചിട്ടുള്ള വീടിന്റെ പ്രത്യേകതകള്‍ പരിഗണിക്കപ്പെടും ഫ്ലാറ്റ് വാങ്ങുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ളത്. ഏത് നിലയിലാണ് ഫ്ലാറ്റ് വാങ്ങുന്നത് എന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതില്‍ പ്രധാനമാണ്.


നാലാം നിലയിലോ, അതിന് മുകളിലോ ഉള്ള ഫ്ലാറ്റുകള്‍, ലിഫ്റ്റ് സംവിധാനം ലഭ്യമല്ലാത്ത അപ്പാര്‍ട്ട്‌മെന്റുകളിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ തള്ളിക്കളയുന്നതായാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിഫ്റ്റ് ഇല്ലാത്ത, സ്റ്റെയര്‍ മാത്രമുള്ള ഉയരം കൂടിയ കെട്ടിടങ്ങളിലെ പ്രോപ്പര്‍ട്ടികള്‍ക്ക് മോര്‍ട്ട്‌ഗേജ് ഓഫര്‍ ചെയ്യുന്നത് അവസാനിപ്പിക്കുകയാണെന്ന് പല പ്രധാന ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.


മറ്റുള്ളവരാകട്ടെ ഇത്തരം കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും വ്യക്തമാക്കുന്നു. ഫ്‌ളാറ്റുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടായി മാറുമെന്ന് തോന്നിയാല്‍ ഇത്തരം മോര്‍ട്ട്‌ഗേജുകള്‍ നിഷേധിക്കപ്പെടും. ഒഎന്‍എസ് ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള മില്ല്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് എസ്റ്റേറ്റ് ഏജന്റ് പര്‍പ്പിള്‍ബ്രിക്‌സ് പറയുന്നു.


കണക്കുകള്‍ പ്രകാരം ഏകദേശം 42%, അതായത് 1.5 മില്ല്യണ്‍ കുടുംബങ്ങള്‍ ലിഫ്റ്റ് സംവിധാനം ഇല്ലാത്ത കെട്ടിടങ്ങളില്‍ നാലാം നിലയിലോ, അതിന് മുകളിലോ ആണ് താമസിക്കുന്നത്. ഇത്തരം വീടുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇത് വാങ്ങാന്‍ ആളുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഇത്തരം ഫ്ലാറ്റുകള്‍ നോക്കിവെയ്ക്കുമ്പോള്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന മുന്‍ധാരണ ഉണ്ടാകുന്നത് നല്ലതായിരിക്കും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions