സിനിമ

കോടികള്‍ മുടക്കി അയോധ്യയില്‍ ബച്ചന് പുതിയ വീട്



അയോധ്യയില്‍ കോടികള്‍ വിലമതിക്കുന്ന വീട് പണിയാന്‍ ഒരുങ്ങി അമിതാഭ് ബച്ചന്‍. അയോധ്യയിലെ 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ ബച്ചന്‍ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു.

ഈ മാസം 22ന് ആണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെ വീട് നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബച്ചന്‍ പറഞ്ഞിരുന്നു. 'എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയില്‍ ഈ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

'ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ബച്ചന്‍ പറഞ്ഞത്. നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് അയോധ്യയില്‍ നിന്ന് നാഷണല്‍ ഹൈവേ 330 വഴി നാല് മണിക്കൂര്‍ യാത്രയുണ്ട്.

രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. ഇത് തന്റെ കമ്പനിയുടെ ‘നാഴികക്കല്ലായ നിമിഷം’ എന്നാണ് ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധ ചെയര്‍മാന്‍ അഭിനന്ദന്‍ ലോധ വിശേഷിപ്പിച്ചത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions