ഇമിഗ്രേഷന്‍

താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും തിരിച്ചടി; വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കാനഡ

സമീപകാലത്തായി കേരളത്തില്‍ നിന്നടക്കം വിദേശ വിദ്യാര്‍ഥികളുടെ വലിയ കുത്തൊഴുക്കാണ് കാനഡയിലേക്ക്. ഉപരി പഠനവും , മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യങ്ങളുമാണ് ആളുകളെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാനഡയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വിദേശ വിദ്യാര്‍ഥികളുടെ എണ്ണം രാജ്യത്ത് നിയന്ത്രിക്കാനൊരുങ്ങുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.


താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും പ്രതിസന്ധിയായതോടെയാണ് പുതിയ തീരുമാനം. തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വര്‍ധിക്കുന്നതിനിടെ കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു മാര്‍ക് മില്ലര്‍ വ്യക്തമാക്കിയില്ല. ഒരു കനേഡിയന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രിയുടെ പ്രതികരണം. കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.


നിയന്ത്രണാതീതം എന്നാണു നിലവിലെ അവസ്ഥയെ മന്ത്രി വിശേഷിപ്പിച്ചത്. പരിഭ്രമം ജനിപ്പിക്കുന്ന കണക്കുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി കൊണ്ടുവരുന്നതു കാന‍ഡയില്‍ വീട് ലഭ്യതക്കുറവിനുള്ള ഏക പരിഹാരമായിട്ടല്ല കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022ല്‍ എട്ടു ലക്ഷത്തില്‍ പരം വിദേശ വിദ്യാര്‍ഥികളാണു കാനഡയിലുണ്ടായിരുന്നത്. 2012 ല്‍ ഇത് 2,75,000 ആയിരുന്നു. എളുപ്പത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കഴിയുന്ന രാജ്യമായതിനാല്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് കാനഡ.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions