യു.കെ.വാര്‍ത്തകള്‍

ഇന്ധനവിപണിയിലെ വില മാറ്റം; 30 മിനിറ്റിനകം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ റീട്ടെയിലര്‍മാര്‍ നിര്‍ബന്ധിതരാകും


ഇന്ധനവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഉപഭോക്താക്കളെ കാര്യമായി ബാധിക്കുന്നതാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ചെങ്കടലിലെ ഹൂതി ആക്രമണം എന്നിവയൊക്കെ ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. വില കൂടുമ്പോള്‍ മിനിറ്റ് വെച്ച് വ്യത്യാസം വരുമെങ്കിലും വില കുറഞ്ഞാല്‍ ഇതിന്റെ ഗുണം ലഭിക്കാന്‍ ഏറെ കാത്തിരിക്കണം. പലപ്പോഴും ഇത് പൂര്‍ണ്ണമായി ലഭിക്കാറുമില്ല.


എന്നാല്‍ ഇന്ധന റീട്ടെയിലര്‍മാരുടെ ഈ ചൂഷണത്തിന് തടയിടാനാണ് യുകെ ഗവണ്‍മെന്റ് പദ്ധതിയൊരുക്കുന്നത്. പമ്പ് ചെലവുകള്‍ മാന്യമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ വില മാറ്റങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ റീട്ടെയിലര്‍മാരെ നിര്‍ബന്ധിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. പമ്പ് വാച്ച് നിര്‍ദ്ദേശങ്ങളായി അവതരിപ്പിക്കുന്ന പദ്ധതി ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 3 പെന്‍സ് ലാഭം നല്‍കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി & നെറ്റ് സീറോ വ്യക്തമാക്കുന്നു.


പുതിയ സ്‌കീം ഇപ്പോള്‍ അഭിപ്രായരൂപീകരണത്തിനായി നല്‍കിയിരിക്കുകയാണ്. ഇത് നടപ്പായാല്‍ വില മാറ്റങ്ങള്‍ 30 മിനിറ്റിനകം പമ്പുകളില്‍ പ്രതിഫലിപ്പിച്ച് ഡ്രൈവര്‍മാര്‍ക്ക് ലാഭകരമായ പെട്രോള്‍, ഡീസല്‍ ലഭ്യമാക്കാന്‍ ഫോര്‍കോര്‍ട്ടുകള്‍ നിര്‍ബന്ധിതമാകും. കഴിഞ്ഞ വര്‍ഷം കോമ്പറ്റീഷന്‍ & മാര്‍ക്കറ്റ്‌സ് അതോറിറ്റി ഇന്ധന വിപണിയെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഈ സ്‌കീം നിര്‍ദ്ദേശിക്കുന്നതിലേക്ക് നയിച്ചത്.


2022-ല്‍ മാത്രം ഡ്രൈവര്‍മാരില്‍ നിന്നും 900 മില്ല്യണ്‍ പൗണ്ട് അധികമായി ഈടാക്കിയെന്ന് സിഎംഎ കണ്ടെത്തി. കുറയുന്ന ഇന്ധനവില ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വീഴ്ച വരുത്തിയതാണ് ഇതിന് കാരണമായത്.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions