സിനിമാ- സീരിയല്‍ താരം സ്വാസിക വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. പ്രണയവിവാഹമാണ്. ജനുവരി 26ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.
'മനം പോലെ മാംഗല്യം' എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ച ശേഷമാണ് സ്വാസികയും പ്രേമും പ്രണയത്തിലാകുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.
സ്വാസിക ഇപ്പോള്‍ സിനിമയിലെ തിരക്കേറിയ നായികയാണ്. നടിയുടെ ചതുരംഗം വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു.
സ്വാസികയുടെ പ്രണയവിവാഹം ആണെന്ന വാര്‍ത്ത ആരാധകര്‍ക്ക് അമ്പരപ്പുളവാക്കി. കാരണം മറ്റു താരങ്ങളുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ വരുമ്പോഴും അത് തള്ളിക്കളയുന്ന സ്വാസിക തനിക്കു പ്രണയം ഇല്ലെന്ന സൂചനയായിരുന്നു നല്‍കിയിരുന്നത്.