യു.കെ.വാര്‍ത്തകള്‍

ഹിസബ് ഉത്ത് താഹ്റിര്‍ എന്ന വിവാദ ഇസ്ലാമിക ഗ്രൂപ്പിനെ നിരോധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍

യഹൂദ വിരുദ്ധത പ്രകടിപ്പിക്കുകയും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു ഹിസബ് ഉത്ത് താഹ്‌റിര്‍ എന്ന സംഘടനയെ നിരോധിച്ചതായി ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി അറിയിച്ചു. യു ടെററിസം നിയമങ്ങള്‍ പ്രകാരമാണ് നിരോധനം. ഗാസ അനുകൂല പ്രകടനത്തിനിടെ, ഈ സംഘടനയിലെ ചില അംഗങ്ങള്‍ ജിഹാദ് മുദ്രവാക്യം വിളിച്ചതോടെയാണ് ഇവര്‍ നോട്ടപ്പുള്ളികളായത്.

ദീര്‍ഘകാലമായി യു കെയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു അന്താരാഷ്ട്ര ഗ്രൂപ്പാണിത്. എന്നാല്‍, ഇവര്‍ എല്ലാക്കാലത്തും അക്രമത്തിനെതിരെയായിരുന്നു പ്രസംഗിച്ചിരുന്നത്. തിങ്കളാഴ്ച്ചയാണ് സംഘടനയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ എത്തിയത്. വോട്ടിംഗിലൂടെ തള്ളിക്കളഞ്ഞില്ലെങ്കില്‍ വെള്ളിയാഴ്ച്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. അങ്ങനെ വന്നാല്‍, ഈ ഗ്രൂപ്പിനെ പിന്തുണക്കുന്ന രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരായി കണക്കാക്കപ്പെടും.


എന്നാല്‍, തങ്ങള്‍ യഹൂദ വിരുദ്ധരാണെന്ന പ്രചാരണം പാടെ നിഷേധിക്കുകയാണ് സംഘടനാ പ്രതിനിധികള്‍. തങ്ങള്‍ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അവര്‍ പറയുന്നു. എല്ലാ നിയമവഴികളും ഉപയോഗിച്ച് നിരോധനത്തെ എതിര്‍ക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഹിസ്വ് ഉത്ത് താഹ്‌റിറിനെ നിരോധിക്കുക വഴി പുടിന്റെ റഷ്യയുടെയും സിസിയുടെ ഈജിപ്തിന്റെയും മാര്‍ഗ്ഗം പിന്തുടര്‍ന്ന്, മുസ്ലീം ലോകത്തിന് പകരമായി ഒരു ഇസ്ലാമിക സാംസ്‌കാരിക ബദല്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളെ ഇല്ലാതെയാക്കുകയാണ് ബ്രിട്ടനും എന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.


കഴിഞ്ഞ ഒക്‌ടോബറില്‍ പാലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഹിസുബ് ഉത്ത് തഹ്‌റിര്‍ ഒരു പ്രകടനം നടത്തിയിരുന്നു. അതില്‍ ആയിരുന്നു ജിഹാദ് എന്ന മുദ്രാവാക്യം ഉയര്‍ന്ന് കേട്ടത്. ഇതാണ് ഇപ്പോള്‍ ഈ സംഘടന നിരോധിക്കപ്പെടാന്‍ കാരണമായത്. മറ്റു പല സംഘടനകള്‍ക്ക് ഒപ്പം ചേര്‍ന്ന് ഒക്‌ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മഹത്വവത്ക്കരിക്കുന്ന ഇവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് നിരോധന ഉത്തരവില്‍ പറയുന്നത്.

മുസ്ലീം ലോകത്താകെ ഒരു ഭരണകൂടം എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് 1953- ല്‍ രൂപീകൃതമായ അന്താരാഷ്ട്ര സംഘടനയാണ് ഹിസബ് ഉത്ത് തഹ്‌റിര്‍. യു കെ ഉള്‍പ്പടെ ചുരുങ്ങിയത് 32 രാജ്യങ്ങളിലെങ്കിലും ഇതിന്റെ സന്നിദ്ധ്യമുണ്ട് എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കലങ്ങളിലും ഈ സംഘടനയെ ബ്രിട്ടനില്‍ നിരോധിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക ആലോചനകള്‍ നടന്നിരുന്നു. 2010-ല്‍ അന്നത്തെ പ്രധാനമന്ത്രി കാമറൂണ്‍ ഈ സംഘടനയെ നിരോധിക്കുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു.


നിരോധിക്കപ്പെട്ട സംഘടനകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം പുലര്‍ത്തിയാല്‍ ബ്രിട്ടീഷ് നിയമങ്ങള്‍ പ്രകാരം 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. മാത്രമല്ല, ഒരു സംഘടന നിരോധിക്കപ്പെട്ടാല്‍ ആ സംഘടനയുടെ സ്വത്തുവകകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്യും.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions