യു.കെ.വാര്‍ത്തകള്‍

സുനാകിന് അഗ്നിപരീക്ഷണമായി 60 ടോറി എംപിമാര്‍ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരെ വിമതനീക്കത്തിന്


പ്രധാനമന്ത്രി റിഷി സുനാകിനു തലവേദനയായി 60 ടോറി എംപിമാര്‍ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരെ വിമതനീക്കത്തിന്. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്‌സണും, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്തും നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യന്‍ ജഡ്ജിമാരുടെ ഇടപെടല്‍ തടയണമെന്ന് ആവശ്യപ്പെട്ട് വിമതപക്ഷത്തുള്ളത്.

കെമി ബാഡെനോക്കിന്റെ സഹായി ജെയിന്‍ സ്റ്റീവെന്‍സണെ വിമതര്‍ക്കൊപ്പം വോട്ട് ചെയ്തതിന് പുറത്താക്കിയിട്ടുണ്ട്. ഇന്നലെ വിമതര്‍ ആവശ്യപ്പെട്ട ഭേദഗതികള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് മൂന്നാം വായന നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പ്ലാന്‍ മുക്കാനുള്ള അവസരം വിമതര്‍ക്ക് ലഭിക്കും. 30 ടോറി എംപിമാരെങ്കിലും എതിര്‍ത്ത് വോട്ട് ചെയ്താല്‍ പ്രധാനമന്ത്രിക്ക് അത് കനത്ത തിരിച്ചടിയാകും.

കുടിയേറ്റക്കാര്‍ വ്യക്തിപരമായി നിയമപോരാട്ടം നടത്തുന്നതും, യൂറോപ്യന്‍ മനുഷ്യാവകാശ കോടതികളുടെ ഇടപെടലും തടയാത്തിടത്തോളം നിയമം പ്രാവര്‍ത്തികമാകില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്. ബോറിസ് ജോണ്‍സണ്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി. മാറ്റങ്ങള്‍ ഇല്ലെങ്കില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രിമാരായ സുവെല്ലാ ബ്രാവര്‍മാന്‍, റോബര്‍ട്ട് ജെന്റിക്ക്, സിമോണ്‍ ക്ലാര്‍ക്ക് എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും ബില്ലില്‍ ഭേദഗതികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയാറായില്ലെങ്കില്‍ പാര്‍ലമെന്റില്‍ സുനാകിന് പരാജയം ഏറ്റുവാങ്ങേണ്ടി വരും. ഇത് സംഭവിച്ചാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രിയെന്ന് സ്രോതസ്സുകള്‍ പറയുന്നു.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions