പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മകള്‍ വിവാഹിതയായതില്‍ ഒരു പാട് സന്തോഷമെന്നു സുരേഷ് ഗോപി
മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ തന്റെ മക്കളുടെ വിവാഹം നടത്താനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു. ഭാഗ്യയെയും ശ്രേയസിനേയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താനും താരം അഭ്യര്‍ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. വധൂവരന്മാര്‍ക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവര്‍ക്കുമുള്ള വിവാഹഹാരം നല്‍കിയതും നരേന്ദ്ര മോദിയാണ്.