യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നു

യുകെയിലെ റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് ആണ് ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നല്‍കേണ്ടതായി വരുന്നത്.

കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ശരാശരി 50% വരെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ നല്‍കേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്.


ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയില്‍ ടിക്കറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. നടത്തിപ്പിന് വേണ്ട അധിക ചിലവ് മൂലം ടിക്കറ്റ് ഓഫീസുകള്‍ അടയ്ക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി സുനക് അഭിപ്രായപ്പെട്ടത്.

നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 1760 റെയില്‍വേ സ്റ്റേഷനുകളില്‍ ആറിലൊന്നില്‍ മാത്രമാണ് മുഴുവന്‍ സമയ ടിക്കറ്റ് ഓഫീസ് നിലവില്‍ ഉള്ളത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions