യു.കെ.വാര്‍ത്തകള്‍

കാര്‍ ഇന്‍ഷൂറന്‍സ് വര്‍ധന ആയിരം പൗണ്ടിനടുത്ത്; ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി

ലണ്ടന്‍: ഉയര്‍ന്ന കാര്‍ ഇന്‍ഷുറന്‍സില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി യുവ ഡ്രൈവര്‍മാര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ഏകദേശം 3,000 പൗണ്ട് പ്രീമിയം വരെ നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 17-20 വയസ് ഉള്ളവരുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വര്‍ദ്ധിച്ചതായി അന്വേഷണത്തില്‍ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

ഈ വര്‍ഷം ശരാശരി ഡ്രൈവര്‍മാര്‍ക്ക് കാര്‍ ഇന്‍ഷുറന്‍സില്‍ 58% കൂടുതല്‍ നല്‍കേണ്ടി വരുന്നുണ്ട്. കോവിഡിന് ശേഷമുള്ള ക്ലെയിമുകളും ഉയര്‍ന്ന ജീവിത ചിലവുകളുമാണ് ഇതിന് കാരണമെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം പറയുന്നു.


സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില പഴയതിനേക്കാള്‍ കൂടുതലാണ്. സ്‌പെയര്‍ പാര്‍ട്സുകളുടെ വില, അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തൊഴിലാളികളുടെ ചെലവ് എന്നിവയെല്ലാം ദിനംപ്രതി ഉയരുകയാണ്. ഇവയെല്ലാം കമ്പനികള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ഡ്യൂക്‌സ് പറയുന്നു.

കമ്പ്യൂട്ടര്‍ ചിപ്പുകളുടെയും നിര്‍മ്മാണത്തിന് ആവശ്യമായ മറ്റ് സാമഗ്രികളുടെയും ലഭ്യത കുറവുമൂലം പുതിയ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ചില്‍ യൂസ്ഡ് കാര്‍ വിപണിയിലെ വില വര്‍ധന 31% ആയാണ് ഉയര്‍ന്നത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions