യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജനന നിരക്ക് താഴുന്നത് തുടരുന്നു; 80-കള്‍ക്ക് ശേഷം ജനിച്ചവര്‍ക്ക്‌ പ്രസവിക്കാന്‍ താല്‍പ്പര്യമില്ല

യുകെയില്‍ ആശങ്കപ്പെടുത്തും വിധം ജനന നിരക്ക് താഴുന്നത് തുടരുന്നു. ഭാവിയില്‍ വൃദ്ധരുടെ നാടായി രാജ്യം മാറുമെന്ന മുന്നറിയിപ്പിലും യുവതലമുറയ്ക്ക് പ്രസവത്തില്‍ താല്‍പ്പര്യം കുറഞ്ഞുവരുകയാണ്. മില്ലേനിയല്‍സ് അഥവാ 80-കള്‍ക്ക് ശേഷം പിറന്ന 'ജനറേഷനില്‍' പെടുന്ന ആളുകളാണ് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് വിധിയെഴുതുന്നത്.

ബ്രിട്ടനെ സംബന്ധിച്ച് വലിയ ആശങ്കയായി മാറുന്ന ഈ പ്രതിസന്ധി മൂലം മൂന്നിലൊന്ന് പേരാണ് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത്. നിലവില്‍ 35 മുതല്‍ 41 വയസ് വരെയുള്ള തലമുറയാണ് മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്. യുകെയിലെ ജനന നിരക്ക് തുടര്‍ച്ചയായി താഴുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകള്‍ പുറത്തുവരുന്നത്.

25 മുതല്‍ 34 വരെയുള്ള പ്രായം കുറഞ്ഞ തലമുറയില്‍ പെട്ട പകുതിയില്‍ താഴെ ആളുകളാണ് കുട്ടികള്‍ ഉറപ്പായും വേണമെന്നും അല്ലെങ്കില്‍ സാധ്യതയുള്ളതായി അഭിപ്രായം രേഖപ്പെടുത്തിയത്. കുട്ടികളില്ലാത്ത പ്രായം കൂടി ആളുകളില്‍, 35 മുതല്‍ 41 വരെ വയസുള്ളവരില്‍ രക്ഷിതാക്കളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത് പകുതിയിലേറെ പേരാണ്.

കുട്ടികള്‍ ജനിച്ചുവീഴുന്ന അന്തരീക്ഷവും, ലോകത്തെ കുറിച്ചുള്ള ആശങ്കകളുമാണ് ഇവരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍. സ്ത്രീകളില്‍ 35 മുതല്‍ ഫെര്‍ട്ടിലിറ്റി കുറഞ്ഞ് തുടങ്ങും. പുരുഷന്‍മാരില്‍ ഏകദേശം 40 വയസ്സാകുമ്പോഴേക്കും ഫെര്‍ട്ടിലിറ്റി കുറയും. 18 മുതല്‍ 24 വയസ്സ് വരെയുള്ള ചെറുപ്പക്കാരില്‍ 15 ശതമാനം പേരാണ് ഒരിക്കലും കുട്ടികള്‍ക്ക് ജന്മം നല്‍കില്ലെന്ന് വ്യക്തമാക്കിയത്.

യുകെയില്‍ പ്രതിമാസം ശരാശരി 560 പൗണ്ടാണ് ചൈല്‍ഡ്‌കെയര്‍ ചെലവുകള്‍ക്കായി വേണ്ടിവരുന്നത്. കാല്‍ശതമാനം പേര്‍ 800 പൗണ്ടില്‍ കൂടുതലും, 15 ശതമാനം 1000 പൗണ്ടില്‍ കൂടുതലും ഇതിനായി ചെലവഴിക്കുന്നുവെന്ന് പഠനം കണ്ടെത്തി.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions