ബ്രിട്ടനില്‍ ചില മരുന്നുകളുടെ ക്ഷാമം രോഗികള്‍ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫാര്‍മസിസ്റ്റുകള്‍. പ്രമേഹത്തിനുള്ള മരുന്നുകള്‍, ഹോര്‍മോണ്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയോക്കെ ഇതില്‍ ഉള്‍പ്പെടും. മൊത്ത വിതരണക്കാര്‍, കെമിസ്റ്റുകള്‍ക്ക് അയച്ച ഔട്ട്-ഓഫ്-സ്റ്റോക്ക് ബുള്ളറ്റിന്‍ പ്രകാരം 70 ഓളം മരുന്നുകളാണ് സ്റ്റോക്കില്‍ ഇല്ലാത്തതോ പരിമിതമായ സ്റ്റോക്ക് മാത്രമുള്ളതോ ആയി ഉള്ളത്.
ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച് ആര്‍ ടി), പ്രമേഹം, എപിലെപ്സി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും. ഇതില്‍ ചില മരുന്നുകള്‍ ഈ മാസം അവസാനത്തോടെ സാധാരണ നിലയില്‍ സ്റ്റോക്ക് ചെയ്യാന്‍ ആകുമെന്ന് ഉദ്പാദകര്‍ കരുതുന്നതായും ബുള്ളറ്റിനില്‍ പറയുന്നു. എന്നാല്‍, അവയില്‍ ചിലവ വിപണിയില്‍ എത്തണമെങ്കില്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടതായും വരും. മറ്റു ചിലത് എന്ന് ലഭ്യമാകുമെന്ന് പറയാന്‍ പോലും ആകാത്ത സഹചര്യമാണ്.
രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് അടുത്തിടെ, 1650 പേരില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് ഏകദേശം 24% പേര്‍ക്ക്, നിര്‍ദ്ദേശിച്ച മരുന്നുകള്‍ ലഭ്യമാകുന്നില്ല എന്നാണ്. ഫാര്‍മസികളില്‍ അവ സ്റ്റോക്ക് ഇല്ലാത്തതാണ് കാരണം. സുപ്രധാനമായ ചില മരുന്നുകളുടെ ലഭ്യതയില്ലായ്മ രോഗികള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചേക്കുമെന്ന് ഭയക്കുന്നതായി അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് മള്‍ട്ടിപ്പിള്‍ ഫാര്‍മസീസ്ചീഫ് എക്സിക്യുട്ടീവ്, ഡോ ലെയ്ല ഹാന്‍ബെക്ക് പറഞ്ഞു.
ഇത്തരത്തിലുള്ള മരുന്നുകളുടെ ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാന്‍ ഫാര്‍മസികള്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍, പലപ്പോഴും മൊത്ത വിതരണക്കാരുടെ കൈവശം അത് ലഭ്യമാകാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം മരുന്നുകള്‍ കുറിച്ചു തന്നാല്‍, പരമാവധി ഫാര്‍മസികളില്‍ അവയ്ക്കായി അന്വേഷിക്കണം എന്ന് ഡോ. ലെയ്ല ഹാന്‍ബെക്ക് പറയുന്നു. എന്നിട്ടും ലഭ്യമല്ലെങ്കില്‍, തിരികെ ഡോക്ടറുടെ സമീപമെത്തി പകരം മറ്റൊരു മരുന്ന് കുറിച്ച് തരാന്‍ ആവശ്യപ്പെടണമെന്നും അവര്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴി, നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ആ മരുന്നുകള്‍ വാങ്ങാന്‍ ശ്രമിക്കരുതെന്നും അത് അപകടമാണെന്നും അവര്‍ മുന്നറിയിപ്പും നല്‍കുന്നു. വിതരണ ശൃംഖലയില്‍ വന്ന പ്രശ്നങ്ങളാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമായതെന്ന് ഡോ. ഹാന്‍ബെക്ക് പറയുന്നു. ഫാക്ടറികളില്‍ ഉദ്പാദനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, ആവശ്യത്തിനനുസരിച്ച് മരുന്നുകല്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. സുപ്രധാന ചേരുവകളുടെ ലഭ്യത കുറവ് ഉള്‍പ്പടെ പല കാരണങ്ങളും ഉദ്പാദന മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.