ഇമിഗ്രേഷന്‍

നഴ്‌സുമാര്‍ക്ക് മുന്നില്‍ വന്‍ അവസരങ്ങള്‍; യൂറോപ്പില്‍ ലക്ഷക്കണക്കിന് ഒഴിവുകള്‍


നഴ്‌സിംഗ് പ്രൊഫഷന് മുന്നിലുള്ളത് വളരെ ശോഭനമായ ഭാവി. മലയാളി നഴ്‌സുമാര്‍ക്ക്‌ വിദേശങ്ങളില്‍ ഉള്ളത് വലിയ അവസരങ്ങള്‍ ആണ്. ജര്‍മനിയും യുകെയും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് നഴ്‌സുമാര്‍ക്ക് അവസരങ്ങളുണ്ടാകും. ജര്‍മനിയില്‍ മാത്രം ഒന്നരലക്ഷത്തോളം നഴ്‌സുമാര്‍ക്ക് അവസരമുണ്ടാകുമെന്ന് നോര്‍ക്ക റൂട്‌സ് കണക്കാക്കുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ 13 രാജ്യങ്ങളില്‍ 40 ശതമാനത്തിലേറെ നഴ്‌സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അഞ്ചുവര്‍ഷത്തിനകം ഈ നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും ജോലിവിടും. അത്രയും പുതിയ നഴ്‌സുമാര്‍ വേണ്ടിവരും. അമേരിക്കയില്‍ 25 ശതമാനത്തോളം നഴ്‌സുമാരും 55 പിന്നിട്ടവരാണ്.

ജനസംഖ്യയില്‍ വലിയൊരു ഭാഗം വാര്‍ധക്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാന്‍വേണ്ടിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭാഷ അറിയാവുന്നവരെ
തേടുന്നത്. നഴ്‌സ് നിയമനത്തില്‍ ജര്‍മനി ഇക്കാര്യം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ നോര്‍ക്ക റൂട്‌സ് ജര്‍മന്‍പഠനത്തിന് അവസരമൊരുക്കുന്നുണ്ട്.

ഇറ്റലി, യു.കെ., അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് ജര്‍മനിക്കുപുറമേ കൂടുതല്‍ നഴ്‌സുമാര്‍ക്ക് അവസരം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍. പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെയും തേടുന്നുണ്ട്. യു.കെ.യിലേക്ക് സൈക്യാട്രിസ്റ്റുമാരെ നിയമിക്കുന്നതിനായി 22-ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അഭിമുഖം നടക്കുന്നുണ്ട്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions