യു.കെ.വാര്‍ത്തകള്‍

പ്രായമായവരില്‍ എന്‍എച്ച്എസിനെകുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞു


പ്രായമായവരില്‍ എന്‍എച്ച്എസ് സേവനത്തെക്കുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ പകുതിയില്‍ താഴെ മാത്രം ആണ്. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെയാണ് എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായം മാറിമറിഞ്ഞത്.


പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജിപിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതും, ചികിത്സയ്ക്കും, സര്‍ജറിക്കും ആവശ്യമായി വരുന്ന കാത്തിരിപ്പ് സമയവും ഹെല്‍ത്ത് സര്‍വ്വീസില്‍ ആത്മവിശ്വാസം തകര്‍ക്കാന്‍ ഇടയാക്കി.

ജനങ്ങള്‍ പരിചരണം ഉറപ്പാക്കാനുള്ള എന്‍എച്ച്എസിന്റെ ശേഷിയില്‍ പൊതുജനങ്ങള്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ കുറവാണ് പുതിയ കണക്കുകളില്‍ ഏജ് യുകെ ചൂണ്ടിക്കാണിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള 48 ശതമാനം പേരാണ് എന്‍എച്ച്എസ് സര്‍വ്വീസ് ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചത്. യുകെയിലെ 12.6 മില്ല്യണ്‍ ജനസംഖ്യയ്ക്ക് തുല്യമാണ് കണക്കുകള്‍.

എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളില്‍ 47 ശതമാനം പേരും ആവശ്യപ്പെട്ടത് ജിപിയെ നേരില്‍ കാണാനുള്ള അവസരമാണ്. ചികിത്സയ്ക്കും, സര്‍ജറിക്കും വേണ്ടിവരുന്ന കാത്തിരിപ്പ് ചുരുങ്ങുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് 45 ശതമാനം പേര്‍ പ്രതികരിച്ചു.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions