യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ മൂലം ജനം രാത്രി പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക പുറത്ത്

യുകെയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങളും, ലൈംഗിക പീഡനങ്ങളും അരങ്ങേറുന്ന മേഖലകളുടെ പട്ടിക പുറത്തുവന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും അധികം ഇരകളാകേണ്ടി വരുന്ന ഇടങ്ങളുടെ പട്ടികയാണ് സണ്‍ തയ്യാറാക്കിയത്. ക്ലീവ്‌ലാന്‍ഡാണ് നിലവില്‍ ഇംഗ്ലണ്ടിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ആസ്ഥാനം. ജനസംഖ്യയില്‍ 1000 പേര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഇവിടെയാണ് അരങ്ങേറുന്നത്. 1000 പേരില്‍ 4.6 ലൈംഗിക കുറ്റകൃത്യങ്ങളാണ് ക്ലീവ്‌ലാന്‍ഡില്‍ നടക്കുന്നതെന്ന് പുതിയ ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു.


യുകെയിലെ ഏറ്റവും ചെറിയ പോലീസ് സേനകളില്‍ ഒന്നായിട്ടും ഹാര്‍ട്ടില്‍പൂള്‍, മിഡില്‍സ്ബറോ, ക്ലീവ്‌ലാന്‍ഡ് & സ്‌റ്റോക്ടണ്‍ ഓണ്‍ ടീസ് എന്നിവിടങ്ങള്‍ കവര്‍ ചെയ്യുന്ന ക്ലീവ്‌ലാന്‍ഡ് പോലീസ് ഫോഴ്‌സിന് വന്‍തോതില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നേരിടേണ്ടിവരുന്നുണ്ട്. മിഡില്‍സ്ബറോയില്‍ സ്ഥിതി രൂക്ഷമായി വരികയാണെന്ന് ഇവിടുത്തെ താമസക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.


രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ തന്നെ ഭയപ്പാടാണ്. ചിലപ്പോഴെല്ലാം മയക്കുമരുന്ന് കുത്തിവെച്ച് തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരകളാകുന്ന സംഭവങ്ങളും രേഖപ്പെടുത്തുന്നു. രണ്ടാം സ്ഥാനത്തുള്ള ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 4.1 ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെസ്റ്റ് യോര്‍ക്ക്ഷയറില്‍ ഇത് 4 എന്ന തോതിലാണ്.


അതേസമയം, ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും സുരക്ഷിതമായ ഇടം സറേയാണ്. ഇവിടെ 1000 പേരില്‍ പ്രതിവര്‍ഷം 2 ലൈംഗിക കുറ്റകൃത്യങ്ങള്‍ മാത്രമാണ് പ്രതിവര്‍ഷം രേഖപ്പെടുത്തുന്നത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ബെഡ്‌ഫോര്‍ഡ്ഷയര്‍, വില്‍ഷയര്‍ എന്നിവിടങ്ങളും രാജ്യത്തെ സുരക്ഷിത മേഖലകളാണ്.


ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ പോലീസ് പരാജയമാണ്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions