കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ ആശ്വസിക്കുമെന്ന് ലേബര്‍ പാര്‍ട്ടി ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍. ബ്രക്‌സിറ്റ് കരാര്‍ റദ്ദാക്കാന്‍ വരെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ഈ നേതാവ് നല്‍കുന്ന സൂചന. കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ ഇയുവുമായി അടുപ്പം വരുമെന്നാണ് പാര്‍ട്ടി വമ്പന്‍മാരുടെ വാക്കുകള്‍.
ബ്രക്‌സിറ്റ് ഡീല്‍ വീണ്ടും ചര്‍ച്ചകളില്‍ വന്നാല്‍ കസ്റ്റംസ് യൂണിയനില്‍ തിരികെ ചേരുന്ന വിഷയം ആലോചിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. 'യൂറോപ്യന്‍ യൂണിയന്‍ ഒന്നാമത്തെ പരിഗണനയാണ്. കാരണം അത് നമ്മുടെ പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്', ഷാഡോ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ലേബര്‍ പാര്‍ട്ടി വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഇയുവും ആശ്വസിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പാര്‍ട്ടി ഫ്രണ്ട്‌ബെഞ്ച് നേതാവ് ഹിലാരി ബെന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹിലാരി ബെന്‍ ഇയു അനുകൂലികളുടെ ആത്മീയ പുരോഹിതനാണെന്ന് ടോറി നേതാവ് ജേക്കബ് റീസ് മോഗ് പറഞ്ഞു. യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ ആശ്രിത രാജ്യമായി യുകെയെ മാറ്റാന്‍ ബെന്‍ ആഗ്രഹിക്കുന്നതില്‍ അത്ഭുതമില്ല, റീസ് മോഗ് ചൂണ്ടിക്കാണിച്ചു.
ടോറി പാര്‍ട്ടിക്ക് എതിരെ ലേബര്‍ പാര്‍ട്ടി ശക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. എന്നുമാത്രമല്ല ടോറികള്‍ തമ്മിലടി രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്. സുനാകിനെ അട്ടിമറിച്ച് നേതൃസ്ഥാനത്ത് എത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ സ്ഥിതി രൂക്ഷമാക്കുകയാണ്.