യു.കെ.വാര്‍ത്തകള്‍

ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നു; ബില്ലുകള്‍ ഏപ്രില്‍ മുതല്‍ 300 പൗണ്ട് കുറയും

ഏപ്രില്‍ മുതല്‍ കുടുംബങ്ങളുടെ ബജറ്റില്‍ 300 പൗണ്ട് വരെ ലാഭം കൈവരാന്‍ വഴിയൊരുങ്ങുന്നു. എനര്‍ജി ബില്ലുകളില്‍ മികച്ച ലാഭം സമ്മാനിക്കാന്‍ ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നതാണ് ഇതിനു കാരണം. സ്പ്രിംഗ് സീസണില്‍ പ്രൈസ് ക്യാപ്പില്‍ 16% കുറവാണ് വരുത്തുകയെന്നാണ് പ്രവചനങ്ങള്‍.

ഏപ്രില്‍ മുതല്‍ ശരാശരി പ്രതിവര്‍ഷ ബില്ലുകള്‍ 1928 പൗണ്ടില്‍ നിന്നും 1620 പൗണ്ടിലേക്കാണ് താഴുകയെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ്‌സ് പ്രവചിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 40 പൗണ്ടെങ്കിലും കുറവ് വരുമെന്നാണ് ഡിസംബറില്‍ പ്രവചിച്ചിരുന്നത്.

ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ പ്രതിവര്‍ഷം 1497 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം. മുന്‍പത്തെ പ്രവചനമായ 1590 പൗണ്ടിലും താഴേക്ക് നിരക്കുകള്‍ പോകുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്‌സ് ഇപ്പോള്‍ പ്രവചിക്കുന്നത്. ശരാശരി കുടുംബങ്ങളുടെ ബില്ലിനെ ബാധിക്കുന്ന ഓഫ്‌ജെം പ്രൈസ് ക്യാപ്പ് കുറയുന്നതോടെ ബില്ലുകളില്‍ പ്രതിവര്‍ഷം 300 പൗണ്ട് വരെയാണ് കുറവ് സംഭവിക്കുക.


ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ യൂണിറ്റിന് ഈടാക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് പ്രൈസ് ക്യാപ്പ് പരിധി നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന ഉപയോഗത്തിന് കൂടുതല്‍ ബില്ലും നല്‍കേണ്ടി വരും. ഓരോ മൂന്ന് മാസത്തിലും വേണ്ടിവരുന്ന ചെലവുകള്‍ ആസ്പദമാക്കിയാണ് പ്രൈസ് ക്യാപ്പ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഡിഫോള്‍ട്ട്, വേരിയബിള്‍ താരിഫുകളിലുള്ള 29 മില്ല്യണ്‍ കസ്റ്റമേഴ്‌സിനെയാണ് ഓഫ്‌ജെം പ്രൈസ് ക്യാപ്പ് ബാധിക്കുന്നത്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions