യു.കെ.വാര്‍ത്തകള്‍

സുനാകിന്റെ റുവാന്‍ഡ ബില്ലിന് ആദ്യ തിരിച്ചടി സമ്മാനിച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ്

കോമണ്‍സ് പാസാക്കിയ, പ്രധാനമന്ത്രി റിഷി സുനാകിന്റെ റുവാന്‍ഡ ബില്ലിനെതീരെ വോട്ടിംഗുമായി ഹൗസ് ഓഫ് ലോര്‍ഡ്‌സ്. കിഗാലിയുമായി ഒപ്പുവെച്ച പുതിയ കരാറിനെ നിയമമാക്കി മാറ്റുന്നത് അനിശ്ചിതമായി വൈകിപ്പിക്കാനുള്ള നീക്കം നടത്തിയാണ് നാടുകടത്തല്‍ സ്‌കീമിന് പിയേഴ്‌സ് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്.

171-ന് എതിരെ 214 വോട്ടുകള്‍ക്കാണ് റുവാന്‍ഡ സുരക്ഷിതമാണെന്ന ബില്ലിനെ നിയമമാക്കി മാറ്റുന്നതിന് പിയേഴ്‌സ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. നിലവിലെ കരാര്‍ പ്രകാരം അഭയാര്‍ത്ഥി അപേക്ഷകര്‍ റുവാന്‍ഡയില്‍ സുരക്ഷിതരാകില്ലെന്നാണ് ലേബറിന്റെ ലോര്‍ഡ് ഗോള്‍സ്മിത്ത് മുന്നോട്ട് വെച്ച പ്രമേയം ആരോപിച്ചത്. അടുത്ത ആഴ്ച പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതി അപ്പര്‍ ഹൗസില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നതിന്റെ സാമ്പിള്‍ കൂടിയാണിത്.

തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ അംഗീകരിച്ച പദ്ധതിയെ എതിര്‍ത്ത് പാര പണിയാനാണ് ലേബര്‍ ശ്രമിക്കുന്നതെന്ന് ടോറി ഹോം ഓഫീസ് മന്ത്രി ലോര്‍ഡ് ഷാര്‍പ്പ് കുറ്റപ്പെടുത്തി. അടുത്ത ആഴ്ച നിയമം ലോര്‍ഡ്‌സില്‍ എത്തുമ്പോഴും ഇത് അംഗങ്ങള്‍ തള്ളുമെന്നാണ് കരുതുന്നത്.

ഹൗസ് ഓഫ് കോണ്‍സില്‍ 276-നെതിരെ 320 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ റുവാന്‍ഡ ബില്‍ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങാന്‍ പിയേഴ്‌സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.

ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചെറുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാര്‍ ഇപ്പോഴും ഭേദഗതികള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ വ്യവസ്ഥകളില്‍ ബില്‍ പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികള്‍ മൂലം തടസ്സങ്ങള്‍ നേരിടുമെന്നും ഇവര്‍ വാദിക്കുന്നു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions