യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ട നോട്ടിംഗ്ഹാം അക്രമണ കേസ്; നരഹത്യാ കുറ്റം സമ്മതിച്ച് പ്രതി

നോട്ടിംഗ്ഹാമില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 19 വയസുള്ള മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കോടതിയില്‍ കുറ്റങ്ങള്‍ സമ്മതിച്ചു. തെരുവിലൂടെ സംസാരിച്ച് നടക്കുകയായിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമി കത്തിയെടുത്തത്. ഗ്രേസ് ഒ'മാലി കുമാര്‍, ബാര്‍ണാബി വെബ്ബര്‍ എന്നിവരാണ് വീട്ടിലേക്ക് സംസാരിച്ച് നടക്കവെ കൊല്ലപ്പെട്ടത്.

32-കാരനായ വാള്‍ഡോ കാളോകെയിന്‍ കത്തിയുമായി തെരുവിലിറങ്ങിയതോടെയാണ് നിരപരാധികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 65-കാരനായ ഇയാന്‍ കോട്‌സിനും ജീവന്‍ നഷ്ടമായത്. ട്രിപ്പിള്‍ കൊലപാതകം നടത്തിയ പ്രതി നരഹത്യാ കുറ്റം സമ്മതിച്ചിട്ടുണ്ട്. കടുത്ത മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കാളോകെയിന് പാരാനോയ്ഡ് ഷീസോഫ്രെനിയ ഉള്‍പ്പെടെ അനുഭവിക്കുന്നുണ്ട്.


കുറ്റങ്ങള്‍ സമ്മതിച്ചതോടെ കൊലയാളിക്ക് എതിരായ കൊലപാതക വിചാരണ മുന്നോട്ട് പോകില്ല. കൂടാതെ ഇയാളുടെ ക്രൂരതയ്ക്കുള്ള ശിക്ഷയാകും ഇനി കോടതി വിധിക്കുക. കോടതിയില്‍ ജൂണ്‍ 13ന് നടന്ന കൊലപാതകങ്ങളുടെ വിവരങ്ങള്‍ വിശദീകരിച്ചപ്പോള്‍ മൂന്ന് ഇരകളുടെയും കുടുംബങ്ങള്‍ കണ്ണീരണിഞ്ഞു.


രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗ്രേസും, ബാര്‍ണാബേയും. നടപ്പാതയിലൂടെ വീട്ടിലേക്ക് പോകുന്ന കൗമാരക്കാരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കാളോകെയിന്‍ തങ്ങള്‍ക്ക് നേരെ ചാടിവീഴുമെന്ന് തിരിച്ചറിയാതെയായിരുന്നു ഇവരുടെ യാത്ര.

ഒരു ഇരയെ ലഭിക്കാനായി കാത്തുകിടന്ന പ്രതി കൗമാരക്കാര്‍ അടുത്തെത്തിയതോടെ വടിവാളുമായി ചാടിവീഴുകയായിരുന്നു. ബര്‍ണാബേയെ കുത്തുന്നത് കണ്ട് സുഹൃത്ത് ഗ്രേസ് തടയാനെത്തിയതോടെയാണ് ഈ പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions