ഭര്‍തൃപിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കവെ 39-കാരിയായ നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. മൂന്ന് മക്കളുടെ അമ്മയായ സറേയിലെ സ്റ്റെയിന്‍സില്‍ നിന്നുള്ള സാറാ ഹീലിയാണ്, കാന്‍സര്‍ മൂലം മരിച്ച 81-കാരനായ ഭര്‍തൃപിതാവ് റോയ് വെസ്റ്റിന്റെ വികാരപരമായ സര്‍വ്വീസില്‍ സംസാരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണത്.
നഴ്‌സിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് ഇരട്ട ആഘാതമായി മാറി. ഭര്‍ത്താവ് ജെയിംസ് വെസ്റ്റിന് പുറമെ 16, ഏഴ്, ആറ് വയസ്സുള്ള മൂന്ന് കുട്ടികളെയും ഒറ്റയ്ക്കാക്കിയാണ് സാറയുടെ വിയോഗം. നേരിട്ടത്. 'ജെയിംസിന്റെ പിതാവിന്റെ സര്‍വ്വീസില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചവരില്‍ ഒരാളായിരുന്നു സാറ. എന്നാല്‍ സംസാരിക്കുന്നതിനിടെ സാറ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതം നേരിട്ടതോടെയാണ് വീണതെന്നാണ് കരുതുന്നത്', അമ്മ ഗ്ലാഡിസ് ഹീലി പറഞ്ഞു.
എന്നാല്‍ മകള്‍ക്ക് നേരത്തെ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മാതാവ് ഗ്ലാഡിസ് പറയുന്നു. പെട്ടെന്നുള്ള മകളുടെ വിയോഗം കുടുംബത്തിന് കനത്ത ആഘാതമാണ്. പിതാവിനെ നഷ്ടപ്പെട്ട് നില്‍ക്കവെ ഭാര്യയും മരിച്ചതിന്റെ ഞെട്ടലിലാണ് പങ്കാളി. മൂന്ന് കുട്ടികളും നോക്കിനില്‍ക്കവെയായിരുന്നു അമ്മയുടെ വിയോഗം, അമ്മ വിശദീകരിച്ചു.
മൂന്ന് മക്കളുടെ അമ്മയായി തിളങ്ങുമ്പോഴും ഓങ്കോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്ത് കാന്‍സര്‍ രോഗികള്‍ക്കായി ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സായും സാറാ സേവനം നല്‍കി വരികയായിരുന്നു. വിന്‍ഡ്‌സറിലെ എറ്റണില്‍ സാറാ ഹീലി എയ്‌തെറ്റിക്ക്‌സ് എന്ന പേരില്‍ സ്വന്തം ക്ലിനിക്ക് നടത്തി വരികയായിരുന്നു സാറ. സ്വന്തം എയ്‌സ്‌തെറ്റിക്‌സ് ബിസിനസ്സ് വികസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കവെയായിരുന്നു മരണം.