നാട്ടുവാര്‍ത്തകള്‍

കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതില്‍ ഒരാശങ്കയും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി



സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ വരുംവിധം കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി പുതിയ കോഴ്സുകളും പശ്ചാത്തല സൗകര്യവികസനവും സര്‍വകലാശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഉണ്ടാകും.

ഇത് ഒറ്റദിവസംകൊണ്ട് നേടാനാകില്ല. നമ്മുടെ കുട്ടികള്‍ പുറത്തേക്കുപോകുന്നതില്‍ ഒരാശങ്കയും ഉണ്ടാകേണ്ടതില്ല. നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്ത നാടായി എന്ന് വിഷമിക്കേണ്ടതില്ല. ലോകത്ത് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഒരു രാജ്യത്തുനിന്ന് കോവിഡ് കാലത്ത് എങ്ങനെയെങ്കിലും കേരളത്തിലെത്തണമെന്ന് മലയാളികള്‍ ആഗ്രഹിച്ചു. നമ്മളൊരുക്കിയ സൗകര്യങ്ങളെ മറികടന്നുപോകാന്‍ കോവിഡിനുമായില്ലെന്ന് അദേഹം പറഞ്ഞു.

നേരത്തെ, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ അവസരങ്ങള്‍ തേടി യുവാക്കള്‍ നാടുവിടേണ്ട അവസ്ഥയാണെന്ന് അദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പി.എം.ജി ലൂര്‍ദ് പള്ളിയില്‍ പൗരസമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്നു പലര്‍ക്കും തോന്നലുണ്ട്.

ഇവിടെനിന്നു രക്ഷപ്പെടാന്‍ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട്. ഇതു സഭയുടെ മാത്രം പ്രശ്‌നമല്ല, യുവജനങ്ങളുടെ പ്രശ്‌നമാണ്. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions