ഇമിഗ്രേഷന്‍

വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ; മലയാളികള്‍ ആശങ്കയില്‍

വിദേശ പഠനവും ജോലിയുമെല്ലാം സ്വപ്നം കണ്ടു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികളും , ഉദ്യോഗാര്‍ത്ഥികളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇപ്പോഴിതാ രാജ്യത്ത് സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.

വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. 2 വര്‍ഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 2024-ല്‍ പുതിയ പഠന വിസകളില്‍ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാതെ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവര്‍ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.2024-ല്‍ 3,64,000 പുതിയ വിസകള്‍ പ്രതീക്ഷിക്കുന്നുവെന്നും. ഏകദേശം 5,60,000 പഠന വിസകളാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്.

രണ്ട് വര്‍ഷത്തേക്ക് പരിധി നിലനില്‍ക്കുമെന്നും 2025-ല്‍ നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ പുനര്‍നിര്‍ണയിക്കുമെന്നും മാര്‍ക്ക് മില്ലര്‍ പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തൊഴില്‍ പെര്‍മിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് കുടിയേറ്റ മന്ത്രി മാര്‍ക് മില്ലര്‍ പറഞ്ഞു. പുതിയ നീക്കം കൂടുതലും ബാധിക്കുക ഇന്ത്യയില്‍ നിന്നുള്ളവരെയായിരിക്കും. 2022ല്‍ മാത്രം 3,19,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് കാനഡയില്‍ എത്തിയത്.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions