യു.കെ.വാര്‍ത്തകള്‍

നോര്‍വിച്ചിലെ കൂട്ടമരണം; പിതാവ് പെണ്‍മക്കളെയും യുവതിയെയും കുത്തിക്കൊന്നതിന് ശേഷം സ്വയം കഴുത്തറുത്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നോര്‍വിച്ചില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയശേഷം പുരുഷന്‍ ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു സ്ഥിരീകരണം. ഇതില്‍ 36 കാരിയായ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടതാണെന്നും അവരെ കൊന്നതിനു ശേഷം പുരുഷന്‍ സ്വയം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ലഭിച്ച ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കോസ്റ്റെസ്സെയിലെ അലന്‍ ബെഡ്ഫോര്‍ഡ് ക്രസന്റിലുള്ള ഒരു വീട്ടിലെത്തിയ പോലീസ് കണ്ടത് നാലുപേര്‍ മരിച്ചു കിടക്കുന്നതായിരുന്നു. ബര്‍ട്ട്ലോമീ എന്ന 45 കാരനും, കാന്റിഷ എന്ന 36 കാരിയായ യുവതിയും ജാസ്മിന്‍ (12), നടാഷ (8) എന്നീ കുട്ടികളുമായിരുന്നു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വേറെ ആരുടെ മേലും സംശയമില്ലെന്ന് പോലീസ് അറിയിച്ചു.


സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി ബര്‍ട്ട്ലോമി പോലീസിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മാനസികാവസ്ഥ തകരാറിലാകുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഡോക്ടറുടെ സഹായം തേടാന്‍ പോലീസ് ഉപദേശിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്നലെ പുറത്തു വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ട് കുട്ടികളും മരണമടഞ്ഞത് കഴുത്തിലേറ്റ മുറിവ് മൂലമാണെന്നാണ്. യുവതിക്കും കഴുത്തിലായിരുന്നു കുത്തേറ്റത്.

മൂവരെയും കൊന്നതിന് ശേഷം ബര്‍ട്ട്ലോമി സ്വയം കഴുത്തില്‍ കുത്തി മരിക്കുകയായിരുന്നു. കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുന്ന കുട്ടികളുടെ അമ്മ, സംഭവം നടക്കുമ്പോള്‍ ജോലിയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെര്‍ട്ട്ലോമിക്ക് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അവരുടെ ചില സുഹൃത്തുക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions