നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറച്ചതിന്റെ ഗുണം ഈ മാസം മുതല്‍ ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് ലഭിച്ച് തുടങ്ങും. ജനുവരി 6ന് പ്രാബല്യത്തില്‍ വന്ന നാഷണല്‍ ഇന്‍ഷുറന്‍സ് റേറ്റ് കട്ടിന്റെ ഗുണം ലഭിക്കുന്നതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ സാരമായ മാറ്റം ലഭ്യമാകും.
പ്രധാന റേറ്റ് 12 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്ക് ചുരുക്കിയതോടെ 35,400 പൗണ്ട് വാര്‍ഷിക ശമ്പളം വാങ്ങുന്ന ശരാശരി ജോലിക്കാര്‍ക്ക് 450 പൗണ്ട് മൂല്യമാണ് കൈയില്‍ കിട്ടുന്നതെന്ന് ട്രഷറി പറയുന്നു. സകല ഭാഗത്തും വിലക്കയറ്റം നിലനില്‍ക്കുമ്പോള്‍ അധിക ഫണ്ട് കൈയില്‍ കിട്ടുന്നത് ജനങ്ങള്‍ക്കും ആശ്വാസമാകും.
എന്നിരുന്നാലും നാഷണല്‍ ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന അധിക ലാഭം പെന്‍ഷനിലേക്ക് മാറ്റി റിട്ടയര്‍മെന്റ് സേവിംഗ്‌സ് മെച്ചപ്പെടുത്താനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. യുവാക്കളായ ജോലിക്കാര്‍ ഇപ്പോള്‍ മുതല്‍ തന്നെ ഈ ഫണ്ട് സേവ് ചെയ്യാന്‍ ആരംഭിച്ചാല്‍ ഭാവി ജീവിതത്തിലേക്ക് 100,000 പൗണ്ടിലേറെ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന് ഈവ്‌ലിന്‍ പാര്‍ട്‌നേഴ്‌സ് നടത്തിയ അനാലിസിസ് വ്യക്തമാക്കുന്നു.
നിരവധി വര്‍ഷങ്ങളിലെ കോമ്പൗണ്ടിംഗ് റിട്ടേണ്‍സ് പരിഗണിക്കുമ്പോള്‍ 20-കളിലും, 30-കളിലും പ്രായമുള്ള ജോലിക്കാര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ലാഭം പെന്‍ഷനിലേക്ക് മാറ്റുന്നത് വഴി 74500 പൗണ്ട് മുതല്‍ 134,000 പൗണ്ട് വരെ വാര്‍ദ്ധക്യകാലത്ത് ആസ്വദിക്കാന്‍ കഴിയും. നാഷണല്‍ ഇന്‍ഷുറന്‍സ് കുറച്ചത് വഴി ജനങ്ങള്‍ക്ക് കൈയില്‍ കിട്ടുന്ന വരുമാനം വര്‍ദ്ധിപ്പിച്ചത് സുനാക് സര്‍ക്കാരിന് നേട്ടം കൂടിയാണ്.