യു.കെ.വാര്‍ത്തകള്‍

ലോംഗ് കോവിഡിന് ഇരയായ ഡോക്ടര്‍മാര്‍ എന്‍എച്ച്എസിനെ കോടതി കയറ്റുന്നു

എന്‍എച്ച്എസിന്റെ കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നും പോരാടിയ ഡോക്ടര്‍മാര്‍ അതിന്റെ ജീവിക്കുന്ന ഇരകളായി മാറിയിരിക്കുകയാണ്. ലോംഗ് കോവിഡ് ബാധിച്ച് വികലാംഗത്വം ബാധിക്കുകയും, സാമ്പത്തികമായി തകരുകയും ചെയ്ത ഡോക്ടര്‍മാര്‍ ഇപ്പോള്‍ എന്‍എച്ച്എസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ്.

ആദ്യഘട്ടത്തില്‍ പിപിഇ ലഭ്യമാക്കാതെ എന്‍എച്ച്എസ് തങ്ങളെ നിത്യരോഗികളാക്കി മാറ്റിയെന്നാണ് നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആരോപണം. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫേര്‍മറിയില്‍ ജോലി ചെയ്യവെ 2020 നവംബറില്‍ കൊറോണാവൈറസ് പിടിപെട്ട ഡോ. കെല്ലി ഫിയേണ്‍ലി ഇപ്പോഴും ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.


ഗുരുതരമായ തോതില്‍ വിറയലും, ഹാലുസിനേഷനും, വ്യത്യസ്തമായ ഹൃദയമിടിപ്പും നേരിടുന്നതായി ഈ ഡോക്ടര്‍ പറയുന്നു. തലച്ചോറിന്റെ ഭാഗങ്ങളില്‍ തടിപ്പ് രൂപപ്പെടുന്നതാണ് ഇതിന് കാരണം. മറ്റൊരു ഡോക്ടര്‍ക്ക് നട്ടെല്ലിന് കേടുപാട് സംഭവിക്കുകയാണ് ഉണ്ടായത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കണക്ക് പ്രകാരം 600 ഡോക്ടര്‍മാര്‍ക്കാണ് ലോംഗ് കൊവിഡ് പിടിപെട്ടിരിക്കുന്നത്. 60% പേര്‍ക്കും അനാരോഗ്യവും, 48% പേര്‍ക്ക് വരുമാന നഷ്ടവുമാണ് ഈ പ്രതിസന്ധി മൂലം ഉണ്ടായത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions