യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഒരു വര്‍ഷം തെളിയിക്കാതെ പോകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 2 മില്ല്യണ്‍!; കത്തിയാക്രമണങ്ങളില്‍ 75% വര്‍ധന


ബ്രിട്ടീഷ് പോലീസിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവായി പുതിയ കണക്കുകളും. കുറ്റവാളികളെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പോലീസ് പരാജയമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍ . ഒരു വര്‍ഷത്തില്‍ രണ്ട് മില്ല്യണിലേറെ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടാതെ പോകുന്നതെന്നാണ് ഹോം ഓഫീസിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍. കൂടാതെ ബ്രിട്ടനില്‍ കത്തി കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നുവെന്നും കണക്കുകള്‍ പറയുന്നു. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ 2.3 മില്ല്യണ്‍ ക്രിമിനല്‍ അന്വേഷണങ്ങളാണ് പോലീസ് അവസാനിപ്പിക്കുന്നതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു.

ശരാശരി ഓരോ ദിവസവും 6300-ലേറെ കുറ്റകൃത്യങ്ങള്‍ തെളിയാതെ പോകുന്നതിന് തുല്യമാണ് ഈ കണക്ക്. കുറ്റകൃത്യങ്ങള്‍ ചെയ്തതിന് കോടതിയിലെത്തുന്ന കുറ്റവാളികളുടെ എണ്ണം കേവലം 5.9 ശതമാനത്തിലാണ്. 319,440 പ്രതികളാണ് ചാര്‍ജ്ജ് ചെയ്യപ്പെടുകയോ, സമന്‍സ് അയയ്ക്കുകയോ ചെയ്യുന്നവര്‍. ഇതിനിടെയാണ് രാജ്യത്തെ കത്തി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് നേരിടുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ തെളിയിക്കുന്നത്.

2015-ല്‍ 27,498 കത്തി അക്രമങ്ങള്‍ എന്നത് കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 48,716-ലേക്കാണ് ഉയര്‍ന്നത്. 77 ശതമാനമാണ് വര്‍ദ്ധന. കൂടാതെ ഷോപ്പുകളിലെ മോഷണങ്ങള്‍ കാല്‍ശതമാനം കുതിച്ചുയര്‍ന്ന് 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. പതിവ് മോഷണങ്ങളുടെ കാര്യത്തിലും കണക്കുകള്‍ മുന്നോട്ട് തന്നെയാണ് പോകുന്നത്.

കാര്‍ മോഷണങ്ങളില്‍ വര്‍ഷാവര്‍ഷം 8 ശതമാനം വര്‍ദ്ധനവുണ്ട്. ദിവസേന 360 എന്ന തോതില്‍ 132,000-ലേറെ മോഷണങ്ങളാണ് അരങ്ങേറിയത്. കവര്‍ച്ചാ കേസുകളില്‍ 12 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions