യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വാടക ജീവിതം നരകമാകുന്നു! ലണ്ടന് പുറത്ത് പോലും ശരാശരി വാടക 1280 പൗണ്ടില്‍

ബ്രിട്ടനില്‍ വാടകയ്ക്ക് കഴിയുന്നവര്‍ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ലണ്ടന് പുറത്ത് പോലും ശരാശരി വാടക റെക്കോര്‍ഡ് നിരക്കായ 1280 പൗണ്ടിലെത്തിയിരിക്കുന്നു. ഓരോ മാസവും വാടക നല്‍കാന്‍ ബുദ്ധിമുട്ടുകയാണ് വാടകക്കാര്‍. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നതോടെ ഭക്ഷണവും മറ്റു അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുകയാണ്.

റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലെ വാടക്കാര്‍ക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാന്‍ കഴിയുന്ന നിരക്കിന്റെ പരമോന്നതിയിലാണ് വാടക നിരക്കുകളെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വിപണിയിലെത്തുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക നിരക്കുകളാണ് പ്രതിമാസം 1280 പൗണ്ട് എന്ന റെക്കോര്‍ഡ് തൊട്ടിരിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള ഇടങ്ങളിലാണ് ഈ അവസ്ഥയെന്ന് റൈറ്റ്മൂവ് പറയുന്നു. ചോദിക്കുന്ന വാടക തുടര്‍ച്ചയായി 16-ാം തവണയാണ് റെക്കോര്‍ഡ് ഇടുന്നത്. ഇനിയും വാടക വര്‍ദ്ധന തുടര്‍ന്നാല്‍ അത് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാകുമെന്നാണ് സൂചനകള്‍.


അതേസമയം തങ്ങളുടെ വെബ്‌സൈറ്റിലെത്തുന്ന റെന്റല്‍ പ്രോപ്പര്‍ട്ടികളില്‍ പരസ്യപ്പെടുത്തുന്ന വാടക നിരക്കുകളില്‍ 23 ശതമാനം വരെ കുറവ് വരാറുണ്ടെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 16 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ദ്ധന. ഇതിനിടെ വാടക വളര്‍ച്ചയുടെ വേഗത കുറയുന്നതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനത്തിന് വലിയ പ്രഹരമാണ് വാടകയിലെ കുതിപ്പ് മൂലം ഉണ്ടാവുന്നത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions