വിദേശ പഠനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് പ്രസിന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രഖ്യാപനം റിപ്പബ്ലിക് ദിന സമ്മാനമായിമാറി. ഫ്രാന്‍സില്‍ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സന്തോഷം നല്‍കുന്ന കാര്യം നടന്നത്. 2030-ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രഖ്യാപിച്ചു.
75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ ഇമ്മാനുവല്‍, ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്. 2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്ന് മക്രോണ്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇക്കാര്യം സാധ്യമാക്കാന്‍ ശ്രമിക്കും. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലകളില്‍ ചേരാന്‍ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കും. ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.