യു.കെ.വാര്‍ത്തകള്‍

ബോണ്‍മൗത്തില്‍ കോളേജിന് പുറത്ത് അക്രമം; 5 പേര്‍ക്ക് കുത്തേറ്റു

ബോണ്‍മൗത്തിലെ കോളേജിന് സമീപം നടന്ന അക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഒട്ടനവധി പേര്‍ക്ക് പരുക്കേറ്റതോടെ ഇവിടെ സായുധ പോലീസിനെ നിയോഗിച്ചു.

ഗുരുതരമായി പരുക്കേറ്റ ആളുടെ ജീവന് അപകടമില്ലെന്ന് പോലീസ് വ്യക്തമാക്കി. മറ്റൊരു വ്യക്തിക്ക് സംഭവസ്ഥലത്ത് വെച്ച് ചികിത്സ നല്‍കി വിട്ടയച്ചു. മേയ്‌റിക്ക് റോഡിലെ ബോണ്‍മൗത്തിനും, പൂള്‍ കോളേജ് ക്യാംപസിനും അടുത്തായാണ് സംഭവം നടന്നത്. അക്രമം തങ്ങളുടെ പരിധിക്ക് അകത്ത് വെച്ചല്ലെന്ന് കോളേജ് പറഞ്ഞു.

മനഃപ്പൂര്‍വ്വം പരുക്കേല്‍പ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഡോര്‍സെറ്റ് പോലീസ് പറഞ്ഞു. മൂന്നാമതൊരു വ്യക്തിയെ മര്‍ദ്ദനത്തിനാണ് അറസ്റ്റ് ചെയ്തത്. രണ്ട് ഗ്രൂപ്പുകളില്‍ പെട്ട 20 പേരാണ് ടൗണ്‍ സെന്ററില്‍ പരസ്പരം പോരാടാനായി സംഘടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതില്‍ ഏതാനും പേര്‍ക്ക് കുത്തേറ്റതായും റിപ്പോര്‍ട്ട് പറയുന്നു.

10 പേര്‍ വീതമുള്ള ഗ്രൂപ്പുകളാണ് ഏറ്റമുട്ടിയതെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു. ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്നാണ് കരുതുന്നത്. കുട്ടികളെ വിളിക്കാനായി കോളേജിന് പുറത്ത് എത്തിയ മാതാപിതാക്കളെ ഞെട്ടിച്ച് കൊണ്ടായിരുന്നു അക്രമം . സംഭവം തങ്ങളുടെ ഗ്രൗണ്ടിന് പുറത്താണ് നടന്നതെന്ന് ബോണ്‍മൗത്ത് & പൂള്‍ കോളേജ് പറഞ്ഞു.

സംഭവസ്ഥലത്ത് പോലീസ് തമ്പടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അക്രമണം ആരംഭിച്ചതെന്ന് ഡോര്‍സെറ്റ് പോലീസ് വക്താവ് വിശദമാക്കി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions