വാരാന്ത്യത്തില്‍ എം 25 12 മണിക്കൂര്‍ അടച്ചിടും; ഗതാഗത തടസം ഉണ്ടാവും
എം 25 ഈ വാരാന്ത്യത്തില്‍ വീണ്ടും അടച്ചിടും. പുതിയ ഫൂട്ട് ബ്രിഡ്ജിന്റെ പണി അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണിത്. വൈസ്ലി ഇന്റര്‍ചേഞ്ചിന് സമീപമാണ് പണി നടക്കുന്നത്. രാത്രി 12 മണിക്കൂറോളമാകും മോട്ടോര്‍വേയുടെ ചില ഭാഗങ്ങള്‍ അടക്കുക. ഹൈവേയുടെ ഇരു വശങ്ങളില്‍ നിന്നുമുള്ള വാഹന ഗതാഗതത്തേയും ഇത് ബാധിക്കും.
ആന്റ്ക്ലോക്ക്വൈസ് ദിശയില്‍ പോകുന്ന കാറുകള്‍ക്കായിരിക്കും ദീര്‍ഘദൂരം വഴി മാറിപ്പോകേണ്ടി വരിക. നാഷണല്‍ ഹൈവേസ് ഒരു ബദല്‍ റോഡ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് യാത്രയില്‍ 15 മിനിറ്റ് സമയം കൂടുതലെടുക്കും. ശനിയാഴ്ച്ച (ജനുവരി 27) രാത്രി 9 മണിമുതല്‍ ഞായറാഴ്ച്ച (ജനുവരി 28 ) രാവിലെ 9 മണിവരെ ആയിരിക്കും ക്യാര്യേജ് വേ അടച്ചിടുക. തന്മൂലം ആന്റിക്ലോക്ക് വൈസ് ദിശയില്‍ ജംഗ്ഷന്‍ 10 നും ലെതര്‍ഹേഡില്‍ ജംഗ്ഷന്‍ 9 നും ഇടയില്‍ സഞ്ചരിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയില്ല.
ഈ ദിശയില്‍ യാത്ര ചെയ്യുന്നവര്‍ ജംഗ്ഷന്‍ 10/എ 3 വൈസ്ലിയില്‍ നിന്നും തിരിഞ്ഞ് എ 3 യില്‍ എത്തണം. കാറുകള്‍ ലണ്ടനിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് എ 240 (കിംഗ്സ്റ്റണ്‍ റോഡ്) ല്‍ എത്തുകയും പിന്നീട് എ 217 (ബ്രൈറ്റണ്‍ റോഡ്) ല്‍ എത്തുകയും ചെയ്യണം. അയോത് എം 25 ല്‍ ജംഗ്ഷന്‍ 8 ലേക്ക് നയിക്കും. അതേസമയം 14'6'' നേക്കാള്‍ വലിയ വാഹനങ്ങള്‍ മറ്റൊരു വഴിയേയാണ് പോകേണ്ടത്.
ജംഗ്ഷന്‍ 10/ എ 3 വിട്ടുകഴിഞ്ഞാല്‍ അവ ഏ 3 യിലൂടെ ലണ്ടനിലേക്കുള്ള വഴിയില്‍ എ 245 വരെ പോകണം. പിന്നീട്എ 307 ല്‍ നിന്നും എ 309 ലേക്കും പോയി ഹൂക്ക് റോഡിലേക്കും പിന്നീട് എ 243 യില്‍ നിന്നും എം 25 ജംഗ്ഷന്‍ 9 ലെതര്‍ഹെഡിലും എത്തണം. അതേസമയം, ക്ലോക്ക് വൈസ് ദിശയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ചെറിയ ഒരു മാറ്റം മാത്രമെയുള്ളു. എല്ലാ വാഹനങ്ങളും ജംഗ്ഷന്‍ 10 ല്‍ പുറത്തിറങ്ങി വീണ്ടും കയറുക.
പതിവിലും കൂടുതല്‍ നേരത്തേക്കാണ് രാത്രികാലത്ത് ഈ ഗതാഗത തടസ്സം. സാധാരണ നിലയില്‍, ഇത്തരത്തില്‍ റോഡ് അടച്ചിട്ടാല്‍ നാഷണല്‍ ഹൈവേസ് അത് രാവിലെ 6 മണിക്ക് തുറക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഞായറാഴ്ച്ച രാവിലെ 9 മണിക്ക് മാത്രമെ തുറക്കുകയുള്ളു. അതായത്, ഗില്‍ഡ്ഫോര്‍ഡ്, ലെതര്‍ഹെഡ്, റീഗെയ്റ്റ് എന്നിവിടങ്ങളിലേക്ക് വടക്കു ഭാഗത്ത് നിന്നും പോകുന്നവരുടെ യാത്രക്ക് ഈ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സമുണ്ടാക്കും.